ജാടെകിന്റെ ‘അപ്രത്യക്ഷമാകുന്ന’ കാര്‍ ഡോര്‍

കാറിന്റെ ഡോറുകള്‍ ഒരു ശല്യമായി തോന്നുന്നവര്‍ക്ക് ഒരു മാറ്റമൊക്കെ വേണമെന്നില്ലേ.  അതുകൊണ്ടുതന്നെ ഇന്നു നിലവിലുള്ള ക്ലാസിക് ശൈലിയിലുള്ള ഡോര്‍ അടക്കമുള്ള ഡോറുകളെക്കാള്‍ പ്രായോഗികതു കൂടിയതും ആധുനികവുമായ ഒരു ഡോര്‍ ഡിസൈന്‍ അവതരിപ്പിച്ചിരിക്കുകയാണ് ജാടെക്. അത്യാധുനികമായ സാങ്കേതികതയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ഡോര്‍ സ്ഥലസൗകര്യം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഒരു മികച്ച പരിഹാരമാണ്.
പാര്‍ക്കിങ്ങിലും മറ്റും ഈ ഡോര്‍ സൗകര്യപ്രദമാണ്. ‘അപ്രത്യക്ഷമാകുന്ന’ കാര്‍ ഡോര്‍ ‘അപ്രത്യക്ഷമാകുന്ന കാര്‍ ഡോര്‍’ എന്നാണ് ഈ കാര്‍ വാതിലിനെ കമ്പനി വിശേഷിപ്പിക്കുന്നത്.

02-scissorlaferrari
ഒരു സ്വിച്ചമര്‍ത്തുമ്പോള്‍ കാറിനടിയിലേക്ക് ഡോര്‍ പിന്‍വലിയും. യാതൊരു വിധത്തിലുമുള്ള ശല്യം വാതിലിനെക്കൊണ്ടാകുന്നില്ല. പുറത്തിറങ്ങുവാനും അകത്തുകയറുവാനും ഏറ്റവും സൗകര്യപ്രദമാണിത്. കാറിന്റെ ബി പില്ലാര്‍ പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നതായി കാണാം. വാഹനത്തിന്റെ ബലം വര്‍ധിപ്പിക്കുവാന്‍ ഈ ഡോര്‍ ഡിസൈന്‍ വഴി സാധിക്കുമെന്ന് കമ്പനിക്ക് അവകാശവാദമുണ്ട്. ബി പില്ലാര്‍ ഒഴിവാക്കുന്നതോടെ ഭാരത്തിലും കുറവു വരുത്താന്‍ സാധിക്കുന്നു. തുറന്ന വാതിലുകള്‍ സൃഷ്ടിക്കുന്ന വലിയ അപകടങ്ങള്‍ കുറയ്ക്കുവാനും പുതിയ ഡോറിന് സാധിക്കുമെന്നാണ് അവകാശവാദം.

You must be logged in to post a comment Login