ജാര്‍ഖണ്ഡില്‍ ബിജെപി കേവലഭൂരിപക്ഷത്തോടെ അധികാരത്തിലേയ്ക്ക്

 റാഞ്ചി: ജാര്‍ഖണ്ഡില്‍ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കക്ഷിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുന്നത്. 14 വര്‍ഷത്തിനിടെ ഏഴ് മുഖ്യമന്ത്രിമാരും മൂന്നു തവണ രാഷ്ട്രപതി ഭരണത്തിനും സാക്ഷിയായ ജാര്‍ഖണ്ഡില്‍ ബി.ജെ.പി സഖ്യമായാണ് ജനവിധി തേടിയതെങ്കിലും ഇപ്പോഴത്തെ ലീഡ് നില പ്രകാരം ബി.ജെ.പി കേവലഭൂരിപക്ഷം കടന്നു കഴിഞ്ഞു.81 അംഗ നിയമസഭയില്‍ 74 ഇടത്തെ ലീഡ് നില അറിവായപ്പോള്‍ ഇതില്‍ 53 സീറ്റിലും ബി.ജെ.പി സഖ്യം വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. 42 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ആകെയുള്ള 81 സീറ്റില്‍ 72 സീറ്റിലാണ് ബി.ജെ.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ഒമ്പത് സീറ്റുകളില്‍ ബി,.ജെ.പിയുടെ സഖ്യകക്ഷികളായ എ.ജെ.എസ്.യു, ലോക്ജനശക്തി പാര്‍ട്ടി സ്ഥാനര്‍ഥികളാണ് ജനവിധി തേടിയത്.

You must be logged in to post a comment Login