ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കര്‍ ഒളിംപിക്‌സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരം

dipa-karmakkar

ന്യൂഡല്‍ഹി: ജിംനാസ്റ്റിക് താരം ദിപ കര്‍മാകര്‍ ലോക ഒളിമ്പിക്‌സിന് യോഗ്യത നേടി. ഒളിമ്പിക്‌സില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റിക് താരമാണ് ദിപ കര്‍മകര്‍. വനിതകളുടെ ആര്‍ട്ടിസ്റ്റിക് വിഭാഗത്തില്‍ ആദ്യ നാലു സബ്ഡിവിഷനുകളില്‍ മുന്‍തൂക്കം നേടിയാണ് ദിപ യോഗ്യത നേടിയത്. ഞായറാഴ്ച റിതോ ഡെ ജനീറോയിലാണ് അന്തിമ യോഗ്യത ഒളിമ്പിക് ടെസ്റ്റ് നടന്നത്.

മൊത്തം 52.698 പോയിന്റാണ് ദിപ നേടിയത്. അന്തിമ റാങ്കിംഗ് നില മറ്റ് മൂന്നു സബ്ഡിവിഷണനുകളിലെ മത്സരങ്ങളും പൂര്‍ത്തിയായശേഷമേ വ്യക്തമാകൂ. പതിനാല് മത്സരാര്‍ത്ഥികളാണ് യോഗ്യതാറൗണ്ടില്‍ മാറ്റുരയ്ക്കുന്നത്.

പൂര്‍ത്തിയായ നാല് സബ്ഡിവിഷനുകളില്‍ യഥാക്രമം 15.066, 11.700, 13.366, 12.566 പോയിന്റുകളാണ് 22കാരിയായ ഈ ത്രിപുരക്കാരി നേടിയത്.  കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും ശ്രദ്ധനേടിയ താരവുമാണ് ദിപ.

You must be logged in to post a comment Login