ജിഎസ്ടിയ്ക്ക് ശേഷം മാരുതി ഡിസയറിന്റെ വിലയും കുറഞ്ഞു

Indian Telegram Android App Indian Telegram IOS App

ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ കാറുകളിന്മേല്‍ ലഭ്യമാകുന്ന വിലക്കുറവ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ജൂലൈ ഒന്ന് മുതല്‍ 3 ശതമാനം വിലക്കുറവാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി പ്രഖ്യാപിച്ചത്.

പുതിയ നടപടിയുടെ പശ്ചാത്തലത്തില്‍ മാരുതി അടുത്തിടെ അവതരിപ്പിച്ച പുതുതലമുറ ഡിസയറിന്റെ വിലയും കുറഞ്ഞിരിക്കുകയാണ്. 4000 രൂപ വരെയാണ് സബ്‌കോമ്പാക്ട് സെഡാന്‍ ഡിസയറില്‍ മാരുതി കുറച്ചിരിക്കുന്നത്. പുതിയ നികുതി ഘടന പ്രകാരം, 28 ശതമാനം നികുതിയും ഒരു ശതമാനം അധിക സെസുമാണ് ഡിസയര്‍ പെട്രോള്‍ വേരിയന്റില്‍ ഈടാക്കുന്നത്. ഡിസയര്‍ ഡീസല്‍ വേരിയന്റില്‍ 28 ശതമാനം നികുതിയും മൂന്ന് ശതമാനം അധിക സെസുമാണ് നിലകൊള്ളുന്നതും. തത്ഫലമായി 5.42 ലക്ഷം രൂപ ആരംഭവിലയിലാകും ഇനി മുതല്‍ മാരുതി ഡിസയര്‍ വിപണിയില്‍ എത്തുക.

പെട്രോള്‍-ഡീസല്‍ വേരിയന്റുകളില്‍ പുതുതലമുറ മാരുതി ഡിസയര്‍ ലഭ്യമാണ്. 84 ബിഎച്ച്പി കരുത്തും 140 എന്‍എം ടോര്‍ക്കു ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ എന്‍ജിന്‍ പെട്രോള്‍ മോഡലില്‍ ഇടംപിടിക്കുമ്പോള്‍, 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.3 ലിറ്റര്‍ എന്‍ജിനാണ് ഡീസല്‍ മോഡലില്‍ ഇടംപിടിക്കുന്നത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സുകളെ ഇരു വേരിയന്റുകളിലും മാരുതി ലഭ്യമാക്കുന്നു. നേരത്തെ, സ്വിഫ്റ്റ്, ആള്‍ട്ടോ മോഡലുകളുടെ വിലയും മാരുതി പുതുക്കിയിരുന്നു.

You must be logged in to post a comment Login