ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ കേരളത്തിന്റെ വരുമാനം കുറയും: തോമസ് ഐസക്

ഡല്‍ഹി: ചരക്ക് സേവന നികുതി(ജിഎസ്ടി) നടപ്പിലാക്കുമ്പോള്‍ കേരളത്തിന്റെ വരുമാനം കുറയുമെന്ന് ധനമന്ത്രി തോമസ് ഐസക്. നിലവിലെ നിരക്കിനെക്കാള്‍ താഴ്ന്ന നിരക്കാണ് ജിഎസ്ടി നിശ്ചയിച്ചിരിക്കുന്നതെന്നും ഐസക് ഡല്‍ഹിയില്‍ പറഞ്ഞു.

കോര്‍പറേറ്റുകള്‍ക്ക് മാത്രം നേട്ടം കിട്ടുന്നതാകാം ജിഎസ്ടി. ഒരു ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം ആദ്യമുണ്ടാകും. എല്ലാ ഉത്പന്നങ്ങളുടെയും നിലവിലെ നിരക്ക് പരസ്യപ്പെടുത്തണം. നികുതി നിരക്ക് കുറയ്ക്കുന്നതിനെ ഒരു ധനമന്ത്രിക്ക് ഒറ്റയ്ക്ക് എതിര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ജൂലായ് ഒന്നിന് ശേഷവും ചെക്ക്‌പോസ്റ്റുകള്‍ തുടരും. ഡിസംബര്‍ മാസം വരെ ചെക്ക് പോസ്റ്റുകള്‍ തുടരും. ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. ഇതിനായി ഉടന്‍ ടെന്‍ഡര്‍ വിളിക്കും. ജിഎസ്ടി നടപ്പിലാക്കുന്നതിന് മുന്നോടിയായി കേന്ദ്രത്തിന്റെ തയാറെടുപ്പുകള്‍ അപര്യാപ്തമാണ്. അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ശ്രമം വേണം.

നികുതി വെട്ടിപ്പില്ലാതാകും എന്ന ഗുണം ജിഎസ്ടി നടപ്പിലാക്കുന്നതിലൂടെയുണ്ടെന്നും ഐസക് പറഞ്ഞു

You must be logged in to post a comment Login