ജിഎസ്ടി പരസ്യ പ്രചാരണത്തിന് കേന്ദ്രം ചെലവിട്ടത് 132.38 കോടി രൂപ

 

ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യം ഉള്‍പ്പടെയുള്ള പ്രചാരണത്തിനായി സര്‍ക്കാര്‍ ചെലവിട്ടത് 132.38 കോടി രൂപ. വിവരാവാകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

അച്ചടി മാധ്യമത്തില്‍ പരസ്യം നല്‍കുന്നതിനായി 1,26,93,97.121 രൂപയാണ് ചെലവഴിച്ചത്. എന്നാല്‍ ഇലക്ട്രോണിക് മാധ്യമത്തില്‍ പരസ്യം നല്‍കാന്‍ തുകയൊന്നും ചെലവഴിച്ചിട്ടില്ലെന്നും പറയുന്നു.

ഹോര്‍ഡിങുകള്‍ ഉള്‍പ്പടെയുള്ള ഔട്ട്‌ഡോര്‍ മീഡിയയ്ക്കായി 5,44,35,502 രൂപയും ചെലവഴിച്ചു. പരസ്യത്തിനും ബോധവത്കരണ കാമ്പയിനുമാണ് ഇത്രയും തുക ചെലവഴിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2017 ജൂലായ് ഒന്നിനാണ് ചരക്ക് സേവന നികുതി രാജ്യത്ത് നടപ്പാക്കിയത്. കാമ്പയിനായി അമിതാബ് ബച്ചനെയും ബ്രാന്‍ഡ് അംബാസിഡറാക്കിയിരുന്നു.

You must be logged in to post a comment Login