ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ ബേര്‍ഡുകളുടെ പുതുക്കിയ വില ഇങ്ങനെ

Indian Telegram Android App Indian Telegram IOS App

ജിഎസ്ടി നിലവില്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ 350 സിസി എന്‍ജിന്‍ ശേഷിക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിച്ചിരിക്കുകയാണ്. വിലവര്‍ധനവ് ബാധിക്കുന്ന നിര്‍മ്മാതാക്കളില്‍ മുന്‍പന്തിയിലാണ് റോയല്‍ എന്‍ഫീല്‍ഡ്.

350 സിസി എന്‍ജിന്‍ ശേഷിക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളുകളില്‍ 28 ശതമാനം നികുതിയും മൂന്ന് ശതമാനം അധിക സെസുമാണ് നിലകൊള്ളുന്നത്. തത്ഫലമായി മിക്ക റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളിലും 31 ശതമാനം നികുതിയാണ് ഈടാക്കാന്‍ ആരംഭിച്ചിരിക്കുന്നതും. കാരണം 350 സിസി, 500 സിസി എന്‍ജിന്‍ ശേഷിയോടെയുള്ള ബുള്ളറ്റ്, തണ്ടര്‍ബേര്‍ഡ്, ക്ലാസിക് മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും അണിനിരക്കുന്നത്.

അപ്പോള്‍ ഇനി മുതല്‍ റോയല്‍ എന്‍ഫീല്‍ഡുകളുടെ വില എത്രയാകും? പുതുക്കിയ വില പ്രകാരം, റോയല്‍ എന്‍ഫീല്‍ഡ് സ്റ്റാന്‍ഡേര്‍ഡ് 500 ല്‍ 4500 രൂപയുടെ വിലവര്‍ധനവ് രേഖപ്പെടുത്തുന്നു. ഇതോടെ, 1,65810 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മോഡല്‍ എത്തുക. 5000 രൂപയുടെ വിലവര്‍ധനവാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 ല്‍ വന്നെത്തിയിരിക്കുന്നത്. തത്ഫലമായി 1,75686 രൂപ വിലയിലാണ് ക്ലാസിക് 500 ഷോറൂമുകളില്‍ ലഭ്യമാവുക.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500 ലും 5000 രൂപയാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. 1,83662 രൂപ വിലയിലാണ് ഇനി മുതല്‍ തണ്ടര്‍ബേര്‍ഡ് 500 സാന്നിധ്യമറിയിക്കുക. 499 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനിലാണ് റോയല്‍ എന്‍ഫീല്‍ഡ് 500 എത്തുന്നത്. 27.2 ബിഎച്ച്പി കരുത്തും 41.3 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എന്‍ജിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കുന്നതും.

You must be logged in to post a comment Login