ജിഎസ്ടി:  വില പുതുക്കി കെ.ടി.എം

Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ജി.എസ്.ടി നിലവില്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്‌പോര്‍ട്‌സ് ബൈക്കുകളുടെ നിര്‍മാണത്തില്‍ പ്രമുഖരായ കെ.ടി.എം ബൈക്കുകളുടെ വില പുതുക്കി നിശ്ചയിച്ചു. ജി.എസ്.ടി നിരക്കുകള്‍ പ്രകാരം 350 സി.സിയില്‍ കൂടുതലുള്ള ബൈക്കുകള്‍ക്ക് വിലയില്‍ വര്‍ധനയുണ്ടാകുമ്പോള്‍ അതില്‍ താഴെയുള്ളവക്ക് വില കുറയും. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.ടി.എമ്മും വില പുതുക്കിയത്.

കെ.ടി.എമ്മിന്റെ ജനപ്രിയ മോഡലുകളായ ഡ്യൂക്ക് 200, ഡ്യൂക്ക് 250 എന്നിവയുടെ വിലയിലാണ് കമ്പനി കുറവ് വരുത്തിയിരിക്കുന്നത്. 8,600 രൂപയുടെ വരെ കുറവാണ് ഇരു മോഡലുകള്‍ക്കും ഉണ്ടാകുക. എന്നാല്‍ ഡ്യൂക്ക് 390 ന്റെ വില കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്. 5,900 രൂപയാണ് ഡ്യൂക്ക് 390ക്ക് വര്‍ധിക്കുക. ജി.എസ്.ടി നിലവില്‍ വന്നതോടെ രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മാതാക്കളെല്ലാം വിലക്കുറവുമായി രംഗത്തെത്തിയിരുന്നു.

You must be logged in to post a comment Login