ജിഎസ്ടി; 350 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് വില കൂടും

ചരക്കു സേവന നികുതി കൗണ്‍സില്‍ തീരുമാനം വഴി കാറുകള്‍ക്ക് മാത്രമല്ല ഇനി 350 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് അധിക നികുതി നല്‍കണം. 28 ശതമാനം നികുതിയും (GST) 3 ശതമാനം സെസും സഹിതം ആകെ 31 ശതമാനമായിരിക്കും ഈ ശ്രേണിയിലുള്ള ബൈക്കുകള്‍ക്ക് നികുതി ചുമത്തുക.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ശ്രീനഗരില്‍ ചേര്‍ന്ന പതിനാലാമത് ജിഎസ്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമായത്. ജൂലൈ ഒന്ന് മുതല്‍ പുതിയ നികുതി ക്രമം പ്രാബല്യത്തില്‍ വരും. ഇതോടെ കൂടുതല്‍ തിരിച്ചടി നേരിടുക റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളാണ്. മികച്ച വില്‍പ്പനയുള്ള എന്‍ഫീല്‍ഡ് നിരയിലെ എല്ലാ മോഡലുകള്‍ക്കും വില ഉയരും.

വിലയില്‍ ചെറിയ വര്‍ധന വരുത്താനെ സാധ്യതയുള്ളു. എന്‍ഫീഡല്‍ഡിന് പുറമേ കെടിഎം, ബജാജ്, കവാസാക്കി, ഹാര്‍ലി ഡേവിഡ്‌സണ്‍, ട്രെയംഫ് എന്നിവയുടെ പെര്‍ഫോമെന്‍സ് ബൈക്കുകള്‍ക്കും വില ക്രമാധീതമായി ഉയരും. ജിഎസ്ടി പ്രകാരം രാജ്യത്താകെ 5, 12, 18, 28 എന്നീ നാലുതരം നികുതിഘടനയാണ് ഇനി നിലവിലുണ്ടാകുക.

You must be logged in to post a comment Login