ജിയാനി ഇന്‍ഫന്റിനോ ഫിഫ പ്രസിഡന്റ്

205 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 1974നു ശേഷം ആദ്യമായാണ് വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്.

giani infantin
സൂറിച്ച്: ഫിഫ പ്രസിഡന്റായി ജിയാനി ഇന്‍ഫന്റിനോ തെരഞ്ഞെടുക്കപ്പെട്ടു. 115 വോട്ട് നേടിയാണ് ഇന്‍ഫന്റിനോയെ തെരഞ്ഞെടുത്തത്. നിലവില്‍ ഇന്‍ഫന്റിനോ യുവേഫ ജനറല്‍ സെക്രട്ടറിയാണ്. മിഷേല്‍ പ്ലാറ്റിനി പിന്‍മാറിയതിനെ തുടര്‍ന്നാണ് നിലവില്‍ യുവേഫ ജനറല്‍ സെക്രട്ടറിയായ ഇന്‍ഫന്റിനോ വന്നത്. കടുത്ത മത്സരത്തിനു ശേഷമാണ് ഇന്‍ഫന്റിനോ ജയിച്ചത്.

205 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 1974നു ശേഷം ആദ്യമായാണ് വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്. 138 വോട്ടായിരുന്നു ആദ്യ ഘട്ടത്തില്‍ വേണ്ടിയിരുന്നത്. ഇത്രയും വോട്ട് ആര്‍ക്കും ലഭിക്കാത്തതിനാല്‍ വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീളുകയായിരുന്നു.

രണ്ടാം ഘട്ടത്തില്‍ മൊത്തം വോട്ടിന്റെ 50 ശതമാനമായി കണക്കാക്കിയ 104 വോട്ടുകള്‍ ലഭിച്ചാല്‍ മതിയായിരുന്നു ജയിക്കാന്‍.

ഖത്തറില്‍ നിന്നുള്ള ഷെയ്ക്ക് സല്‍മാന്‍ ബിന്‍ ഇബ്രാഹിം 88 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി. ആദ്യ റൗണ്ടില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആര്‍ക്കും ലഭിച്ചില്ല. ഫിഫയിലെ 209 അംഗരാജ്യങ്ങളില്‍ 207 അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തു.

You must be logged in to post a comment Login