ജിയോയെ കടത്തിവെട്ടാന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയുമായി ബിഎസ്എന്‍എല്‍

 

ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കളെ കടത്തി വെട്ടാന്‍ പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍. ഈ പ്ലാനിലൂടെ വെറും 999 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും ലഭിക്കും.

ആദ്യമായാണ് ബിഎസ്എന്‍എല്‍ ഇത്തരമൊരു ഓഫറുമായി വരുന്നത്. ജിയോ, എയര്‍ടെല്‍, ഐഡിയ എന്നീ കമ്പനികളുടെ താരിഫിനെ കടത്തി വെട്ടുന്ന ഓഫറാണിത്.
ദിവസം ഒരു ജിബി ഡാറ്റ കഴിഞ്ഞാല്‍ നെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. നോര്‍ത്ത് ഈസ്റ്റ്, ജമ്മു കാശ്മീര്‍, അസം എന്നീ സര്‍ക്കിളുകള്‍ ഒഴികെയുള്ള എല്ലായിടത്തും ഈ ഓഫര്‍ ലഭിക്കും.

ഡല്‍ഹി, മുംബൈ എന്നിവ ഒഴികെ എല്ലായിടത്തും ലോക്കല്‍, എസ് ടി ഡി, റോമിങ് കോളുകള്‍ സൗജന്യമായിരിക്കും. മുംബൈയിലും ഡല്‍ഹിയിലും മിനിറ്റിന് 60 പൈസ നിരക്കായിരിക്കും. പുതിയ പ്ലാന്‍ ആക്റ്റിവേറ്റായി 181 ദിവസങ്ങള്‍ക്ക് ശേഷം കോളിന് മിനിറ്റിന് 60 പൈസയും എസ്എംഎസിന് 25 പൈസയുമായി നിരക്ക് ഉയര്‍ത്തും

You must be logged in to post a comment Login