മുംബൈ: റിലയന്‍സ് ജിയോയുടെ കടന്നുവരവിനെത്തുടര്ന്ന് തിരിച്ചടികള്‍ നേരിട്ട പല നെറ്റ് വര്‍ക്കിങ് കമ്പനികളും ഇപ്പോള്‍ വന്‍ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഏറ്റവുമൊടുവിലായി ഓഫറുകളുമായി എത്തിയിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍മാരില്‍ ഒന്നായ ഐഡിയ സെല്ലുലാര്‍ ലിമിറ്റഡാണ്. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ക്കു പുറമേ വോയ്സ് കോളുകളുടെ നിരക്കും കുറച്ചാണ് ഐഡിയയുടെ വരവ്.
പുതിയ പ്ലാന്‍ പ്രകാരം 151 രൂപയുടെ റീചാര്‍ജിലൂടെ പരിധിയില്ലാതെ ഏഴു ദിവസത്തേക്ക് ഐഡിയയില്‍ നിന്ന് ഐഡിയയിലേക്ക് വിളിക്കാം. 251 രൂപയുടെ റീചാര്‍ജില്‍ 28 ദിവസത്തെ വാലിഡിറ്റിയോടെ പരിധിയില്ലാ കോളുകളെന്ന ഓഫറും ഐഡിയ അവതരിപ്പിച്ചു. കൂടാതെ 99 രൂപ റീചാര്‍ജില്‍ 250 മിനിറ്റ് എസ്ടിഡി/ലോക്കല്‍ കോളുകളും 198 രൂപക്ക് 550 മിനിറ്റ് ലോക്കല്‍/എസ്ടിഡി വോയ്സ് കോളുകളും ഐഡിയയില്‍ ലഭ്യമാകും.
698 രൂപ റീചാര്‍ജില്‍ ഇന്ത്യയിലെ എല്ലാ നെറ്റ്വര്‍ക്കുകളിലേക്കും പരിധിയില്ലാതെ ലോക്കല്‍/എസ്ടിഡി കോളുകളെന്ന ഓഫറും ഐഡിയ മുന്നോട്ടുവെക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ ഓഫര്‍ നല്‍കുന്നത്. കൂടാതെ 297 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ ഒരു ജിബി ഡാറ്റയും 400 നാഷണല്‍ വോയ്സ് മിനിറ്റുകളും ഐഡിയ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്.
You must be logged in to post a comment Login