ജിയോയ്ക്ക് കനത്ത വെല്ലുവിളിയുമായി എയര്‍ടെല്‍ ,താരിഫ് പ്ലാനുകളില്‍ വര്‍ധന

Als

ടെലികോം സേവനരംഗത്ത് ജിയോയ്ക്ക് കനത്ത വെല്ലുവിളിയുമായി എയര്‍ടെല്‍. എയര്‍ടെലിന്റെ 349 രൂപയുടെയും 549 രൂപയുടെയും പ്ലാന്‍ വര്‍ധിപ്പിച്ചു. 349 രൂപയുടെ പ്ലാനിനൊപ്പം ദിവസേന രണ്ട് ജിബി ഡാറ്റ വീതം 28 ദിവസത്തേക്ക് ഇപ്പോള്‍ 56 ജിബി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുന്നത്.

549 രൂപയുടെ പ്ലാനില്‍ ദിവസേന മൂന്ന് ജിബി ഡാറ്റ വീതം 28 ദിവസത്തേക്ക് 84 ജിബി ഡാറ്റയുമാക്കി എയര്‍ടെല്‍ വര്‍ധിപ്പിച്ചു. രണ്ടാം തവണയാണ് 349 രൂപയുടെ പ്ലാന്‍ ഓഫര്‍ എയര്‍ടെല്‍ വര്‍ധിപ്പിക്കുന്നത്. തുടക്കത്തില്‍ ദിവസേന ഒരു ജിബി ഡാറ്റാ നിരക്കില്‍ 28 ജിബി ആയിരുന്നു നല്‍കിയിരുന്നത്. പിന്നീട് ഇത് ദിവസേന 1.5 ജിബി ഡാറ്റയാക്കി വര്‍ധിപ്പിച്ചു.

549 രൂപയുടെ ഓഫറില്‍ നേരത്തെ പ്രതിദിനം 2.5 ഡാറ്റയാണ് നല്‍കിയിരുന്നത്. രണ്ട് ഓഫറുകള്‍ക്കൊപ്പവും പരിധിയില്ലാത്ത സൗജന്യ കോളുകളും ലഭിക്കും.

റിലയന്‍സ് ജിയോയുടെ 309 രൂപയുടെ പ്ലാനില്‍ 49 ദിവസത്തേക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ വീതം ആകെ 49 ജിബിയാണ് നല്‍കുന്നത്. ഒപ്പം സൗജന്യ കോളുകളും, 3000 എസ്എംഎസും ലഭിക്കും. അതുപോലെ 509 രൂപയുടെ ജിയോ പ്ലാനിനൊപ്പം പ്രതിദിനം രണ്ട് ജിബി ഡാറ്റ വീതം 98 ജിബി ഡാറ്റയാണ് 49 ദിവസത്തേക്ക് നല്‍കുന്നത്.

നേരത്തെ ജിയോയുെട 4 ജി ഫോണിനു വെല്ലുവിളിയായി എയര്‍ടെല്ലും 4 ജി ഫോണുമായി വന്നിരുന്നു. ഇതിനു പിന്നാലെയാണ് താരിഫ് പ്ലാനുകളിലും മാറ്റം വരുത്തിയിരിക്കുന്നത്.

You must be logged in to post a comment Login