ജിയോയ്ക്ക് പിന്‍തുണയുമായി ആപ്പിള്‍

apple-jio

ആകര്‍ഷകമായ ഓഫറു കൊണ്ട് ഉപയോക്താക്കള്‍ക്കിടയില്‍ തരംഗം സ്യഷ്ടിച്ച ജിയോയ്ക്ക് ആപ്പിളിന്റെ പിന്‍തുണയും. ഇന്ത്യയില്‍ റിലയന്‍സ് ജിയോയുടെ മികച്ച പങ്കാളിയായി ഇനി ആപ്പിളും ഉണ്ടായിരിക്കുമെന്നാണ് ആപ്പിള്‍ സിഇഓ ടിം കുക്ക് പറഞ്ഞത്. ഇതു വഴി മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര തലത്തില്‍ ആപ്പിളിന്റെ ലാഭം കുറഞ്ഞുവെങ്കിലും ഇന്ത്യയില്‍ ആപ്പിളിന്റെ വില്‍പ്പന 50 ശതമാനം ഉയര്‍ന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആപ്പിളിന്റെ ലാഭഫലം പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് കുക്ക് ഇക്കാര്യവും പ്രഖ്യാപിച്ചത്.

ജിയോയുമായി ചേര്‍ന്ന് പുതിയ ഉത്പന്നങ്ങള്‍ ഇറക്കുന്നത് കൂടാതെ ഐഫോണിനൊപ്പം ഒരു വര്‍ഷം ജിയോ സേവനങ്ങള്‍ മുഴുവന്‍ സൗജന്യമായി നല്‍കാനും ആപ്പിള്‍ തയ്യാറാകും. ജിയോയ്ക്ക് കൂടുതല്‍ കരുത്തേകാന്‍ ആപ്പിളും ഇനി കൂടെ ഉണ്ടാകും. മറ്റു കമ്പനികളെ ഈ കൂട്ടുകെട്ട് കൂടുതല്‍ പ്രതിസന്ധിലാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

You must be logged in to post a comment Login