ജിയോ ഇംപാക്ട്; വോഡാഫോണില്‍ ഒരു ജിബിക്ക് 9 ജിബി ഫ്രീ

Vodafone Logo
രാജ്യം ജിയോ തരംഗത്തില്‍ ഇന്റര്‍നെറ്റ് ഓഫറുകള്‍ വാരിക്കൂട്ടുമ്പോള്‍ മത്സരത്തില്‍ ഒട്ടു പിന്നിലെന്ന് തെളിയിക്കാനുള്ള പെടാപ്പാടിലാണ് ടെലികോം രംഗത്തെ വമ്പന്മാര്‍. ഇപ്പോഴിതാ മറ്റേത് ഓഫറുകളേയും വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് വോഡാഫോണ്‍. ഒരു ജിബി ഡാറ്റാ നിരക്കില്‍ 10 ജിബിയുടെ സേവനം ഫ്രീയായി ലഭ്യമാക്കി കൊണ്ടാണ് വോഡാഫോണ്‍ പുതിയ ഡാറ്റ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 250 രൂപയ്ക്ക് ഒരു ജിബി ഓഫര്‍ ആക്ടിവേറ്റ് ചെയ്താല്‍ അധികമായി 9 ജിബിയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഓഫറിന് ഡിസംബര്‍ 31 വരെയാണ് കാലാവധി. 4ജി സമാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫറിന്റെ ആനുകൂല്യം ലഭ്യമാകുക.

ഡല്‍ഹി,മുംബൈ,കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ എല്ലാ സമയത്തും 9 ജിബി ഓഫര്‍ ലഭ്യമാകും. അതേ സമയം യുപി,ഹരിയാന,കര്‍ണാടക,ഗുജറാത്ത്,പശ്ചിമബംഗാള്‍, കേരള, തമിഴ്‌നാട്,മഹാരാഷ്ട്ര,ഗോവ,അസം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രാത്രി 12 മുതല്‍ രാവിലെ 6 മണിവരെ മാത്രമെ ലഭ്യമാകൂ.

ഒരു ജിബിയോ അതില്‍ കൂടുതലോ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും വോഡാഫോണ്‍ ഈ ഓഫര്‍ നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റ് ഓഫറിനൊപ്പം വോഡാഫോണ്‍ പ്ലെയില്‍ നിന്നും ടിവി, മൂവീസ്, മ്യൂസിക് എന്നിവയുടെ സൗജന്യ സേവനവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

കഴിഞ്ഞആറു മാസത്തിനുള്ളില്‍ വോഡാഫോണില്‍ രജിസ്റ്റര്‍ ചെയ്യാത്ത പുതിയ 4ഴ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ. ഉപഭോക്താക്കളുടെ ഹാന്‍ഡ്‌സെറ്റ് 4ഴയിലേക്ക് മാറാനുള്ള തക്കതായി കാരണമാണ് ഞങ്ങള്‍ നല്‍കുന്നതെന്നും ഒരു സൂപ്പര്‍നെറ്റ് സേവനമാണ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫറിലൂടെ നല്‍കുന്നതെന്നും വോഡാഫോണ്‍ ഇന്ത്യ ഡയറക്ടര്‍ സന്ദീപ് കടാരിയ പറഞ്ഞു.

ആജീവനാന്തം സൗജന്യ കോളിങും ഈ വര്‍ഷാവസാനം വരെ പരിധിയില്ലാത്ത ഡാറ്റ സൗജന്യമായും നല്‍കിയാണ് ജിയോ മാര്‍ക്കറ്റില്‍ അവതരിച്ചത്. ജിയോ ഉയര്‍ത്തിയ വെല്ലുവിളിയില്‍ ഇന്ത്യയിലെ വമ്പന്മാരായ എയര്‍ടെല്ലും ഐഡിയയും ജിയോയെ മറികടക്കുന്നതിനായി നിരവധി ഓഫറുകള്‍ അവതരിപ്പിച്ചിരുന്നു. ബിഎസ്എന്‍എല്ലും വലിയ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.

You must be logged in to post a comment Login