ജിയോ വന്നു; ജനങ്ങള്‍ എപ്പോഴും ഓണ്‍ലൈനില്‍

റിലയന്‍സ് ജിയോയുടെ സൗജന്യ മൊബൈല്‍ ഇന്റര്‍നെറ്റ് ഓഫര്‍ അഞ്ചു മാസം കഴിയുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കും വാട്‌സാപ്പും അടങ്ങുന്ന സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ നേരം ചെലവിടാനും അപ്‌ലോഡും ഡൗണ്‍ലോഡും ഇഷ്ടംപോലെ നടത്താനും സൗജന്യ ഡേറ്റ അവസരമൊരുക്കുന്നു.

കഴിഞ്ഞയാഴ്ച ഫെയ്‌സ്ബുക്ക് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ഡേവിഡ് വെഹ്നര്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. റിലയന്‍സ് ജിയോയുടെ സൗജന്യ ഡേറ്റ ഓഫര്‍ നേരിടാന്‍ മറ്റ് ടെലികോം കമ്പനികള്‍ ഡേറ്റ നിരക്ക് കുറയ്ക്കുകയും സൗജന്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യക്കാരുടെ ഫെയ്‌സ് ബുക്ക് പോലെ മറ്റ് സമൂഹ മാധ്യമത്തിന്റെ ഉപയോഗം 467% കൂടി. ഫെയ്‌സ്ബുക്കില്‍ 10 ലോഗിന്‍ നടന്നിരുന്ന സ്ഥാനത്ത്, ജിയോ വന്നതോടെ 57 ലോഗിന്‍ നടക്കുന്നു. ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഫെയ്‌സ്ബുക്ക് നേടിയ 881 കോടി ഡോളര്‍ വിറ്റുവരവില്‍ 135 കോടിയാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളത്.

ഇന്ത്യയില്‍ 16.5 കോടി വരിക്കാരാണു ഫെയ്‌സ്ബുക്കിന്. യുഎസിനു പിന്നിലാണ് ഇന്ത്യ. ഇന്ത്യയിലെ വരിക്കാരുടെ എണ്ണം വര്‍ധിക്കുന്നത്ര വേഗത്തില്‍ മറ്റൊരിടത്തും വര്‍ധനയില്ല.

ഇന്ത്യയിലെ സൗജന്യ ഡേറ്റ ഓഫറുകളാണ് ഡിസംബറിലെ വന്‍ വളര്‍ച്ചയ്ക്ക് ഒരു മുഖ്യ കാരണമെന്ന് സിഎഫ്ഒ. ഡേറ്റ സൗജന്യത്തിന്റെ നേട്ടത്തില്‍ രണ്ടാം സ്ഥാനം യുട്യബ്, ഹോട്സ്റ്റാര്‍, ആമസോണ്‍പ്രൈം, നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയ വിഡിയോ ആപ്പുകളാണ്. 336 ശതമാനം വര്‍ധനയാണ് ഇവയുടെ ഉപയോഗത്തില്‍ കാണുന്നത്.

You must be logged in to post a comment Login