ജി.വി രാജ പുരസ്‌കാരപട്ടികയിലും ടോംജോസില്ല

tom_1561541f  അര്‍ജുന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട ടോം ജോസഫിന് സംസ്ഥാനത്തിലെ പരമോന്നത കായിക ബഹുമതിയായ ജി.വി. രാജ പുരസ്‌കാരവും ഇല്ലെന്ന് സൂചന. രാജ്യത്തിനുവേണ്ടി മെഡല്‍ നേടിയാല്‍ മാത്രമേ ജി.വി. രാജ പുരസ്‌കാരം നല്‍കാനാവൂ എന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.

വി. ദിജു, ടിന്റു ലൂക്ക എന്നിവരുടെ പേര് പട്ടികയിലുണ്ട്. രാവിലെ 11 മണിക്ക് നടക്കുന്ന പുരസ്‌കാര വിതരണത്തിന് മുമ്പായി നടക്കുന്ന റിവ്യു മീറ്റിങ്ങില്‍ അത്ഭുതങ്ങള്‍ നടന്നില്ലെങ്കില്‍ വോളിതാരത്തെ സ്വന്തം സംസ്ഥാനവും അവഗണിക്കുന്നുവെന്ന് വരും. തന്നെ കേരളവും തഴഞ്ഞുവെന്നതില്‍ ഏറെ വിഷമമുണ്ടെന്നാണ് ടോം ജോസ് പ്രതികരിച്ചത്.

You must be logged in to post a comment Login