ജീവനക്കാരിയുടെ ഡാര്‍ലിംഗ് വിളി: വിമാനം ഒരു മണിക്കൂറോളം വൈകി

വിമാനത്തിലെ ജീവനക്കാരിയുടെ ഡാര്‍ലിംഗ് വിളിയെ തുടര്‍ന്ന് വിമാനം വൈകിയത് ഒരു മണിക്കൂറോളം. പുറപ്പെടാന്‍ തയാറായി നിന്ന വിമാനത്തിലെ ജീവനക്കാരി വിദേശീയായ പുരുഷനെ ഡാര്‍ലിംഗ് എന്ന് വിളിച്ചതില്‍ ദേഷ്യം പൂണ്ട യാത്രികരായ മത പുരോഹിതനും, പോലീസ് ഉദ്യോഗസ്ഥനും പ്രതിഷേധിച്ചതോടെയാണ് വിമാനം വൈകിയത്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലാണ് സംഭവം.

തങ്ങളുടെ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന് നിരക്കാത്ത തരത്തില്‍ വിമാന ജീവനക്കാരി പെരുമാറിയെന്നും ഇതിന് മാപ്പു പറയണമെന്നുമായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയവരുടെ ആവശ്യം. എന്നാല്‍ ഇതിന് വഴങ്ങി കൊടുക്കാന്‍ വിമാന കമ്പനി അധികൃതര്‍ തയാറായിരുന്നില്ല. തുടര്‍ന്ന് കമ്പനി അധികൃതര്‍ സുരക്ഷാ ജീവനക്കാരുമായി എത്തി രണ്ടു പേരെയും വിമാനത്തില്‍ നിന്ന് ഇറക്കി വിട്ട ശേഷമാണ് യാത്ര തുടര്‍ന്നത്.

ഇതേസമയം തെറ്റ് ചെയ്തവരെ ചോദ്യം ചെയ്ത തങ്ങളെ വിമാന കമ്പനി അധികൃതര്‍ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടെന്നും മത പുരോഹിതനും പോലീസുകാരനും കുറ്റപ്പെടുത്തി. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് ഉംറയ്ക്ക് പോകുകയായിരുന്നു ഇരുവരും.

 

 

You must be logged in to post a comment Login