ജീവനും പച്ചയും- ഒരു എത്തിനോട്ടം

ഡോ.രമ്യാമോഹന്‍.ഡി, പെരിയമന

“”ഉത്തമം സര്‍വ്വ കാര്യേഷു ഗോസസ്യ പരിപാലനം”
ഈ വരികളെ അന്വര്‍ത്ഥമാക്കുന്ന ഒരുജീവിത സമ്പ്രദായം പ്രാചീന കേരളത്തില്‍ നിലവിലുണ്ടായിരുന്നു. കന്നുകാലി വളര്‍ത്തലും ,കൃഷിയുമായിരുന്നു ആ കാലത്തെ ജനങ്ങളുടെ ജീവനമാര്‍ഗ്ഗം.അവര്‍ ആരോഗ്യപരിപാലനത്തിനും,പരിസ്ഥിതി സംരക്ഷണത്തിനും വളരെയേറെ പ്രാധാന്യം നല്‍കിയിരുന്നു.പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന അവന് വേണ്ടതെല്ലാം നല്‍കി പ്രകൃതി അനുഗ്രഹിച്ചുപോന്നു.
ജൈവ വൈവിധ്യങ്ങളുടെ കലവറയായിരുന്നു കേരളം.പല മഹാരോഗങ്ങള്‍ക്ക് പോലും പ്രതിവിധികളായുള്ള ഔഷധച്ചെടികള്‍ പറമ്പില്‍ നിന്ന് ശേഖരിച്ച്  അവന്‍ ഉപയോഗിച്ചിരുന്നു; പ്രത്യേകിച്ച് കര്‍ക്കിടകത്തില്‍.വിവിധതരം സസ്യങ്ങളുടെ ഇലകള്‍ ശേഖരിച്ച് തോരന്‍,പുളിങ്കറി,ചമ്മന്തി എന്നി വിഭവങ്ങള്‍ ഊണിനൊപ്പം വിളമ്പിയിരുന്നു.ചേമ്പില,ചേനയില, മത്തനില, മുരിക്കില മുതലായവ അവയ്ക്ക് ഉദാഹരണങ്ങളാണ്.
ചേമ്പ്
ശാസ്ത്രനാമം: കൊളോക്കേസിയ എസ്ക്കുലെന്റ
കുടുംബനാമം- അരേസിയേ
“”കര്‍ക്കിടകത്തില്‍ ചേമ്പ് കട്ടിട്ടായാലും കൂട്ടണം” എന്നാണ്.ധാരാളമായി അന്നജവും,മാംസ്യവും അടങ്ങിയിട്ടുള്ള ചേമ്പ് മലമൂത്രാദികളുടെ സുഗമമായ വിസര്‍ജനത്തിനും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.ചേമ്പിന്റെ തളിരിലകള്‍ തെറുത്ത് കെട്ടി കടുക്  വറത്ത് തേങ്ങ,ഉള്ളി,വെളുത്തുള്ളി എന്നിവ ചേര്‍ത്ത് തോരനാക്കി കഴിയ്ക്കാം.
ചേന
ശാസ്ത്രനാമം – അമോര്‍ഫോഫാലസ് കോംപാനുലേറ്റര്‍
കുടുംബനാമം- അരേസിയേ
ബെറ്റുലിനിക് ആസിഡ്,ബീറ്റാ- സൈറ്റോസ്റ്റിറോണ്‍ എന്നീ രാസപദാര്‍ത്ഥങ്ങളടങ്ങിയ ചേന,ഗുള്‍മം.അര്‍ശസ്, കൃമീ എന്നീ രോഗങ്ങള്‍ക്ക്  ഉത്തമമായ ഒരു പ്രതിവിധിയാണ്.ഏറ്റവും കൂടുതല്‍ മരണനിരക്കിന കാരണമായുളള ഹൃദ്രോഗങ്ങള്‍ക്കെതിരെ നമ്മുടെ പറമ്പില്‍ നില്‍ക്കുന്ന ചീരകള്‍ പ്രവര്‍ത്തിക്കുന്നു.സന്ധിഗതവാതം,രക്തവാതം,പ്രമേഹം എന്നിവയ്‌ക്കെതിരെ പോരാടുവാനും അര്‍ബുധ രോഗ സാധ്യത 34 % ആയി കുറയ്ക്കുന്നവാനും ഇത് വഴിയൊരുക്കുന്നു.
കര്‍ക്കിടകമാസം 1-ാം തീയതി മുതള്‍ 31 -ാം തീയതിവരെ ദിവസവും രാവിലെ ബ്രഹ്മിയോ,കുടങ്ങലോ- ഓരോ പിടിപറിച്ച്‌നല്ലമുളകും ചേര്‍ത്ത് അരച്ച് തൈരിനകത്ത് കലക്കി  വെറും വയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിനും ബുദ്ധിശക്തിയ്ക്കും വളറെ നല്ലതാണെന്ന് പഴമക്കാര്‍ പറയുന്നു.
(1)””ബ്രാഹ്മി സൗമ്യ രസേ തിക്താ, ശോഫാപാണ്ഡുജ്വരാ പഹാ
ദീപനി കുഷ്ടകണ്ഡൂഘ്‌നി പ്ലീഹവാതബലാസജിത്”
(ധന്വന്തരി നിഘണ്ടു)
ഇത്രയും നേരം നാം മനസ്സിലാക്കിയത് വൈദ്യചികിത്സ പാരമ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയ ചില തത്വങ്ങളാണല്ലോ കര്‍ക്കിടകമാസം .നമ്മുടെ ആത്മീയ ദിശാബോധത്തെയും പ്രോജ്വലിപ്പിയ്ക്കുവാന്‍  ചില ഏടുകള്‍ തുറന്നിടുന്നു. അതിലേക്ക് ഒന്ന്  ചെറുതായി കണ്ണോടിക്കാം.ദേവാംശം തുളുമ്പാനും ,മൂശേട്ട അകലുവാനും ഐശ്വര്യം വരാനും പ്രകൃതിയോടടുക്കുവാനും മലയാളീ കര്‍ക്കീടകമാസത്തില്‍ മറക്കുന്നില്ല.കറുക,ചെറുമുള,വിഷ്ണുക്രാന്തി ,പൂവാന്‍കുരുന്നില്ല,മുക്കൂറ്റി, കൈയ്യോന്നി,നിലമ്പന,മുയല്‍ച്ചെവി, വള്ളിയുഴിഞ്ഞ,തിരുതാളി (ദശപുഷ്പങ്ങള്‍)
അലക്കിയ വസ്ത്രം, കണ്ണാടി, സിന്ദൂരച്ചെപ്പ്,കണ്‍മഷി,ചന്ദനം, പൂക്കുല, തേങ്ങാചൊട്ട,നിലവിളക്ക്(അഷ്ടമംഗല്യം)
നിറപറ,ചങ്ങഴി,നാഴി- ഒരുക്കുന്നു,ചേടി (കോലം) വരയ്ക്കുന്നു,പൂജാനുഷ്ഠാനങ്ങള്‍ നടത്തുന്നു.എല്ലാം തന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയല്ലേ?
“”ഇദം തുതേ ഗുഹ്യതമം പ്രവക്ഷ്യാമ്യനസൂയവേ
ജ്ഞാനം വിജ്ഞാന സഹിതം യജ്ഞാത്വാ മോക്ഷസേ അശുഭാത്”
ഐശ്വര്യം വരാനും ചേനയുടെ തളിരിലകള്‍  ചെറുതായി അരിഞ്ഞ് തോരനുണ്ടാക്കി ചോറിനോടൊപ്പം കഴിയ്ക്കണം.
“”സൂരണ കടുകോ രുച്യോ ദീപന:പാചനസതഥാ 1
കൃമി ദോഷഹരോ വാതഗുല്‍മ അര്‍ശസാം ഹിത: 1
melonമത്തന്‍
ശാസ്ത്രനാമം: കുക്കുര്‍ബിറ്റാമാക്‌സിമാ
കുടുംബനാമം: കുക്കുര്‍ ബിറ്റേസിയേ
ജീവകം എ സി ഇ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിരിയ്ക്കുന്നു.കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും ,ശരീരത്തിലെ  നേര്‍ത്ത സ്തരങ്ങളുടെ വളര്‍ച്ചയ്ക്കും ഇത് സഹായിക്കുന്നു.ശ്വാസകോശം,വായ് എന്നിവിടങ്ങളിലുണ്ടാകാവുന്ന അര്‍ബുദത്തെ തടയാന്‍ ഈ സസ്യത്തിന് സാധിക്കുമെന്ന്  ശാസ്ത്രലോകം കണ്ടത്തി കഴിഞ്ഞു.കരോട്ടിന്‍ എന്ന രാസപദാര്‍ത്ഥത്തെ ജീവകം എ ആക്കി മാറ്റുന്ന മത്തന്‍ പോളി ഫിനോളിക് ഫൈ്വനോയിഡ് എന്ന ഘടകത്തിന്റെ മുഖ്യസ്രോതസ്സാണ്.ഈ മത്തനില തോരനാക്കി കര്‍ക്കിടകത്തില്‍ ഉപയോഗിക്കണം.
മുരിക്ക്
ശാസ്ത്രനാമം- എറിത്രീന ഇന്റിക്ക
കുടുംബനാമം- ഫാബേസിയേ
കടു- തിക്ത രസങ്ങളോട്  കൂടി ഉഷ്ണവീര്യവും ,കടും വിപാകവും ചേര്‍ന്ന് മുരിക്ക് ദീപനവും കൃമീഘ്‌നവുമാണ്. അഗ്നിമാന്ഥ്യത്തിനും,വിവിധ തരത്തിലുള്ള ശൂലകള്‍ക്കും,പറ്റിയൊരുത്തമമാണ് മുരിക്ക്.ഈ മുരിക്കിന്റെ തളിരിലകള്‍ അരിഞ്ഞ് തോരനാക്കി കഴിയ്ക്കണം.
“”പാരിഭദ്രോ തല  ശ്ലേഷ്മശോഫ മേദ കൃമി പ്രണുത് 1
തത്പത്രം പിത്തഘ്‌നം,കര്‍മ വ്യാധി വിനാശനം 1
(ഭാവപ്രകാശ നിഘണ്ടു)
ചീര
ശാസ്ത്രനാമം-സൈപനേസിയ ഒലറേസിയ
കുടുംബനാമം- അമരാന്തേസിയേ
നമ്മള്‍ കേരളീയര്‍ക്ക് സുപരിചിതമായഒരു സസ്യമാണ ്ചീര. വെള്ളചീര,ഒടിച്ചുകുത്തിചീര,സാമ്പാര്‍ചീര,മുള്ളന്‍ചീര എന്നിങ്ങനെ  വിവിധയിനം ചീരകള്‍ നമ്മുടെ നാട്ടിലുണ്ട് വെള്ളച്ചീര,ഒടിച്ചുകുത്തിചീര, മുള്ളന്‍ചീര എന്നിവ തോരനാക്കിയും,പുളിങ്കറിയാക്കിയും ഉപയോഗക്കാം  എന്നാല്‍ സാമ്പാര്‍ ചീര വറുത്തരച്ച്  ഉപയോഗിക്കുന്നതാണ് നല്ലത്.കല്‍സ്യം ,ഇരുന്ന്, ജീവകം -ബി ടു,സി,കെ,ഫോസ്ഫറശ്,മാംഗനീസ്,മഗ്നിഷ്യം ഇവയെല്ലാം ധാരാളമടങ്ങിയ ചീര ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന്ന  സഹായിക്കുന്നു. ഇതിലചങ്ങിയിരിക്കുന്ന ഫോളേറ്റ് എന്ന രാസപദാര്‍ത്ഥം അല്‍ഷിമേഴ്‌സ് രോഗങ്ങള്‍ക്കെതിരെപ്രവര്‍ത്തിക്കുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു

You must be logged in to post a comment Login