ജീവനോടെ ഉണ്ട്; സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണെന്നും വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഇന്നസെന്റ്

innocent mp

തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് നടനും എംപിയുമായ ഇന്നസെന്റ്. ഷൂട്ടിങ്ങിനിടെ ഇന്നസെന്റിന് നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികരണവുമായി ഇന്നസെന്റ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ബിജു മേനോന്‍ നായകനായുള്ള വെള്ളക്കടുവ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും താന്‍ തിരുവനന്തപുരത്ത് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇന്നസെന്റ് വ്യക്തമാക്കിയിരിക്കുന്നത്.

You must be logged in to post a comment Login