ജീവിക്കാന്‍ വേണ്ടി താനൊരു വേശ്യയായി ; വിശദീകരണവുമായി ശ്വേതാ ബസു

ഹൈദരാബാദ് – കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് താന്‍ ഒടുവില്‍ വേശ്യാവൃത്തി തെരഞ്ഞെടുത്തതെന്ന് കഴിഞ്ഞ ദിവസം അനാശാസ്യത്തിന് അറസ്റ്റിലായ ദേശിയ അവാര്‍ഡ് ജേതാവായ യുവ നടി ശ്വേതാ ബസു പ്രസാദിന്റെ വെളിപ്പെടുത്തല്‍.

ഞായറാഴ്ചഅറസ്റ്റ് ചെയ്ത 23 കാരിയായ നടിയെ ഇപ്പോള്‍ സര്‍ക്കാറിന്റെ റെസ്‌ക്യൂ ഹോമില്‍ താമസിപ്പിച്ചിരിക്കുകയാണ്.

‘എന്റെ കൈയില്‍ പണമില്ലായിരുന്നു. എനിക്ക് എന്റെ കുടുംബത്തെ പോറ്റണമായിരുന്നു. എല്ലാ വാതിലുകളും അടഞ്ഞു. എന്നാല്‍ ചിലര്‍ പണമുണ്ടാക്കാന്‍ വേശ്യാവൃത്തി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു. ഞാന്‍ നിസഹായയായിരുന്നു തെരഞ്ഞെടുക്കാന്‍ മറ്റു മാര്‍ഗങ്ങളും ഇല്ലായിരുന്നു. ഒടുവില്‍ ഞാന്‍ അതിലേക്ക് എത്തപ്പെടുകയായിരുന്നു’ ചോദ്യം ചെയ്യലില്‍ വിതുമ്പിക്കൊണ്ട് ശ്വേത പോലീസിനോട് പറഞ്ഞു. ജീവിതത്തിലെ ഏറ്റവും മോശമായ തീരുമാനമായിരുന്നു സിനിമയെന്നും ശ്വേത പോലീസിനോട് പറഞ്ഞു.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ തനിക്ക് ഒന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ലെന്നും ശ്വേത പറഞ്ഞു.

ഞായറാഴ്ച നടന്ന റെയ്ഡിലാണ് ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വച്ച് ശ്വേതയും ഇടനിലക്കാരനായ ബാലുവും അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ശ്വേതയെ മൂന്ന് മാസത്തേക്ക് സംസ്ഥാന വനിതശിശുക്ഷേമ വകുപ്പിന്റെ കീഴിലുള്ള റെസ്‌ക്യൂ ഹോമിലേക്ക് അയക്കാന്‍ ഉത്തരവിട്ടു. ബാലുവിനെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.

You must be logged in to post a comment Login