ജീവിതരീതി മാറ്റൂ, കൊളസ്‌ട്രോള്‍ കുറയ്ക്കൂ

ഇന്നത്തെ ജീവിതശൈലിയില്‍ ആര്‍ക്കും എളുപ്പം വരാവുന്ന രോഗമാണ് കൊളസ്‌ട്രോള്‍. ജങ്ക് ഫുഡും പുറത്തു നിന്നുള്ള ഭക്ഷണവുമെല്ലാം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്ന യുവതലമുറയ്ക്കു പ്രത്യേകിച്ചും. ഇതിനു പുറമെ സ്‌ട്രെസും വ്യായാമക്കുറവുമുള്ള ജീവിതവും. നിങ്ങളുടെ ജീവിതശൈലികളില്‍ ചില നല്ല മാറ്റങ്ങള്‍ വരുത്തി നോക്കൂ, കൊളസ്‌ട്രോള്‍ നിങ്ങളെ കീഴടക്കില്ല. കൊളസ്‌ട്രോളുള്ളവര്‍ക്ക് ഇത് കുറയ്ക്കുകയും ചെയ്യാം.

 • ഓട്‌സ്
  നിങ്ങളുടെ പ്രഭാതഭക്ഷണത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുക. ഓട്‌സ് മാത്രമേ കഴിക്കാവൂ എന്നല്ല, എന്നാല്‍ ഓട്‌സും കഴിക്കണം. ഇതനുസരിച്ചു മറ്റുള്ളവ കുറയ്ക്കാം.
 •  മുട്ട
  ഒരാള്‍ ദിവസം 300 ഗ്രാമില്‍ കൂടുതല്‍ കൊളസ്‌ട്രോള്‍ കഴിയ്ക്കരുത്. ഇതുകൊണ്ടു തന്നെ മുട്ട, പ്രത്യേകിച്ചു മുട്ടമഞ്ഞ കുറയ്ക്കുക. ഒരു മുട്ടയില്‍ 213 ഗ്രാം കൊളസ്‌ട്രോളുണ്ട്. മുട്ട വെള്ള കഴിയ്ക്കുന്നതാണ് ആരോഗ്യകരം.
 • സാച്വറേറ്റഡ് ഫാറ്റ്
  സാച്വറേറ്റഡ് ഫാറ്റ് കുറയ്ക്കുക. ഇത് കൊളസ്‌ട്രോള്‍ പെട്ടെന്നുയര്‍ത്തും. കൊഴുപ്പുള്ള ഇറച്ചിയും നെയ്യുമെല്ലാം ഇത്തരം ഭക്ഷണങ്ങളാണ്.
 •  ഫൈബര്‍
  ദിവസം ചുരുങ്ങിയത് 10 ഗ്രാം ഫൈബര്‍ കഴിക്കുക. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയില്‍ ഇത് ധാരാളമുണ്ട്.
 •  ട്രാന്‍സ്ഫാറ്റ്
  ട്രാന്‍സ്ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കടകളില്‍ നിന്നും ലഭിക്കുന്ന റെഡി ടു കുക്ക് ഭക്ഷണങ്ങളിലും പായ്ക്കറ്റ് ഭക്ഷണങ്ങളിലുമെല്ലാം ഇത് ധാരാളം അടങ്ങിയിട്ടുണ്ട്. പിസ്, ബര്‍ഗര്‍ തുടങ്ങിയവ ട്രാന്‍സ്ഫാറ്റിന്റെ പ്രധാന ഉറവിടങ്ങളാണ്.
 •  മീന്‍
  നോണ്‍ വെജ് പ്രിയമുള്ളവര്‍ക്ക് ഇറച്ചി കുറച്ച് മീന്‍ കഴിക്കാം. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. മീന്‍ വറുത്തു കഴിക്കാതെ കറിയായോ, ബേക്കിംഗ്, ഗ്രില്ലിംഗ് വഴികളോ ഉപയോഗിക്കാം.
 •  നല്ല കൊഴുപ്പ്
  നല്ല കൊഴുപ്പ് നല്ല കൊളസ്‌ട്രോള്‍ ഉയര്‍ത്തും. നട്‌സ്, അവോക്കാഡോ, മീന്‍, ഫല്‍ക്‌സ് സീഡുകള്‍ എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ.്
 • ബദാം
  ദിവസവും ബദാം കഴിക്കുക. ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കും. ചീത്ത കൊളസ്‌ട്രോള്‍ അകറ്റുകയും ചെയ്യും.

You must be logged in to post a comment Login