ജൂനിയര്‍ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ സെമിയില്‍

ബെര്‍ലിന്‍ : ജൂനിയര്‍ ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന് വനിതകള്‍ സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ കരുത്തരായ സ്‌പെയിനെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ജൂനിയര്‍ വനിതകള്‍ സെമിയില്‍ കടന്നത്.

ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. മോണിക്ക, നവനീത് കൗര്‍, വന്ദന കതാരിയ, റാണി എന്നിവരാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. ബെര്‍ട ബൊണാസ്ട്ര, സാന്താല്‍ ഗിനെ എന്നിവര്‍ സ്‌പെയിനു വേണ്ടിയും ഗോളടിച്ചു.സെമി ഫൈനലില്‍ ഹോളണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലെ വിജയികളെയാകും ഇന്ത്യ നേരിടുക.

 

You must be logged in to post a comment Login