ജെഎൻയു ആക്രമണം; വിസിയെ പിന്തുണച്ച് മാനവ വിഭവശേഷി മന്ത്രി

ജെഎൻയുവിലെ മുഖം മൂടി ആക്രമണത്തിൽ വിസിയെ പിന്തുണച്ച് മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ. അക്രമത്തിന് വിസി കൂട്ടുനിന്നുവെന്ന വിദ്യാർത്ഥി യൂണിയന്റെ ആരോപണം ശരിയല്ലെന്നും അദേഹം പറഞ്ഞു.

വിസിക്കെതിരെ നിലപാട് സ്വീകരിച്ച മാനവ വിഭവശേഷി സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനും ബിജെപി മന്ത്രിക്ക് നിർദേശം നൽകി. അതേസമയം അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും.

വിസി രാജിവക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് രമേശ് പൊക്രിയാലിന്റെ പ്രസ്താവന. വിസിയുടെ ഭാഗത്തിൽ നിന്ന് പിഴവുകൾ ഉണ്ടായിട്ടില്ല. ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയാണ് ക്യാമ്പസിൽ ഉണ്ടായത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച പക്ഷം സമരം തുടരുന്നത് ന്യായീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. പ്രവർത്തന മികവ് പുലർത്തുന്ന വിസിയെ എന്തിന് മാറ്റണമെന്നും അദ്ദേഹം ചോദിച്ചു.

വിസിയെ പിന്തുണക്കാൻ രമേശ് പൊക്രിയാലിന് ബിജെപി നേത്യത്വം നിർദേശം നൽകിയിരുന്നു.വി സിക്കെതിരെ നിലപാട് സ്വീകരിച്ച മാനവ വിഭവശേഷി സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിസിയെ മാറ്റണമെന്നാവശ്യപ്പെട്ട് ജെഎൻയു ടിച്ചേഴ്‌സ് അസോസിയേഷൻ മന്ത്രാലവുമായി ചർച്ച നടത്തി.ജെഎൻയുവിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐ ഷി ഘോഷ് ഉൾപടെ മൂന്ന് പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.

You must be logged in to post a comment Login