ജെഡിഎസ് എംഎൽഎമാര്‍ക്ക് 100 കോടി വീതം ബിജെപി വാഗ്ദാനം ചെയ്തുവെന്ന് കുമാരസ്വാമി; ബിജെപിയുമായി സഖ്യത്തിനില്ല; കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നത് മോദിയുടെ വ്യാമോഹം

ബംഗളൂരു:  കര്‍ണാടകയില്‍ ജനതാദൾ സെക്കുലർ (ജെഡിഎസ്) വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എച്.ഡി കുമാര സ്വാമിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബി.ജെ.പി കര്‍ണാടകയില്‍ കുതിരക്കച്ചവടം നടത്തുകയാണെന്ന് കുമാരസ്വാമി പറഞ്ഞു. നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ജെഡിഎസ് എംഎൽഎയ്ക്ക് 100 കോടി വീതം നൽകാമെന്നാണ് ബിജെപിയുടെ വാഗ്ദാനമെന്ന് കുമാരസ്വാമി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എവിടെനിന്നാണ് ഈ കള്ളപ്പണം വരുന്നത്. പാവപ്പെട്ട ജനങ്ങളെ സേവിക്കുകയാണ് ഇവർ ചെയ്യേണ്ടത്. ഇൻകംടാക്സ് ഉദ്യോഗസ്ഥരൊക്കെ എവിടെപ്പോയി? – കുമാരസ്വാമി ചോദിച്ചു.

View image on Twitter

ANI

@ANI

I have been offered from both sides. I am not saying this loosely. There’s a black spot on my father’s career because of my decision to go with the BJP in 2004 & 2005. So God has given me opportunity to remove this black spot. So I am going with Congress: HD Kuamaraswamy, JD(S)

എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ശ്രമം. അവര്‍ക്ക് അധികാരത്തോട് ആര്‍ത്തിയാണ്. കേന്ദ്ര അധികാരം ദുരുപയോഗപ്പെടുത്തി അധികാരം പിടിക്കാന്‍ ശ്രമിക്കുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. ബിജെപി.യുമായി സഖ്യത്തിനില്ല കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നത് മോദിയുടെ വ്യാമോഹം മാത്രമാണെന്നും കുമാരസ്വാമി പറഞ്ഞു.

View image on Twitter

ANI

@ANI

Forget ‘Operation Kamal’ being successful, there are people who are ready to leave BJP&come with us. If you try to poach one from ours, we’ll do the same & take double from you. I’m also telling the Governor to not take any decision which encourages horse-trading: HD Kumaraswamy

ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യത്തിന് 117 എം.എല്‍.എമാരുടെ പിന്തുണയുണ്ട്. കര്‍ണാടകയെ വര്‍ഗീയമായി വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനായി മതേതര വോട്ടുകള്‍ അവര്‍ ഭിന്നിപ്പിച്ചു. അതിനാല്‍ തന്നെ ബി.ജെ.പിയുമായി സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ആഡംബര ഹോട്ടലില്‍ ചേര്‍ന്ന ജെഡിഎസ് യോഗത്തിലേക്കും രണ്ട് എംഎല്‍എമാര്‍ എത്തിയില്ല. രാജ വെങ്കടപ്പ നായക, വെങ്കട റാവു നദഗൗഡ എന്നിവരാണ് ജെഡിഎസ് യോഗത്തിലേക്ക് എത്താത്ത എംഎല്‍എമാര്‍.

അതേ സമയം എല്ലാ എംഎല്‍എമാരും ഒപ്പമുണ്ടെന്ന്  ജെഡിഎസ് നേതാക്കള്‍ അറിയിച്ചു. ബിജെപി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ഇവര്‍ അറിയിച്ചു. തങ്ങള്‍ക്ക് പണവും സ്ഥാനമാനങ്ങളും ബിജെപി വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി എംഎല്‍എമാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

You must be logged in to post a comment Login