ജെഡിയു എല്‍ഡിഎഫിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

2017_12$largeimg20_Dec_2017_120754347

തിരുവനന്തപുരം: ഇടത് മുന്നണിയിലേക്ക് പോകാനുള്ള ജെഡിയു നേതൃത്വത്തിന്‍റെ തീരുമാനത്തിന് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. തിരുവനന്തപുരത്ത് രാവിലെ 10 മണിക്ക് ചേരുന്ന സംസ്ഥാന കൗണ്‍സിൽ യോഗത്തിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക.

മുന്നണി മാറ്റത്തില്‍ ഇന്നലെ രാവിലെ ചേര്‍ന്ന ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനത്തില്‍ എത്തിയിരുന്നു. സിപിഐഎം നേതാക്കളുമായിട്ടായിരുന്നു ചർച്ച നടത്തിയിരുന്നത്. നേരത്തെ കെ പി മോഹനനും മനയത്ത് ചന്ദ്രനും അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോൾ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളില്‍ നിന്നും ഒരു പ്രതിനിധി എന്ന നിലയില്‍ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന സംസ്ഥാന കൗണ്‍സില്‍ പാര്‍ട്ടിയുടെ നയം മാറ്റത്തില്‍ അന്തിമ തീരുമാനമെടുക്കും.

സംസ്ഥാന കൗണ്‍സിലിന് ശേഷം പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് എം.പി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലേക്കുള്ള മുന്നണിമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കും. വരും ദിവസങ്ങളില്‍ തന്നെ സിപിഐഎമ്മുമായി വേദി പങ്കിടുകയും ചെയ്യും. ജെഡിയുവിനെ എല്‍ഡിഎഫ് സ്വാഗതം ചെയ്ത സാഹചര്യത്തില്‍ മുന്നണി പ്രവേശത്തിന് മറ്റു തടസ്സങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല. ഔദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ജെഡിയുവിന്‍റെ എല്‍ഡിഎഫ് പ്രവേശം യാഥാര്‍ഥ്യമാകും.

You must be logged in to post a comment Login