ജെ.സി ഡാനിയല്‍ പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്

2013ലെ ജെ.സി ഡാനിയല്‍ പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക് സമര്‍പിച്ചു. തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പുരസ്‌കാരം നല്‍കിയത്. 2013ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ക്രൈം. നമ്പര്‍ 89ന്റെ സംവിധായകന്‍ സുദേവനും മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദും ഏറ്റുവാങ്ങി.

മികച്ച നടനുള്ള പുരസ്‌കാരം ലാലും മികച്ച നടിക്കുള്ള പുരസ്‌കാരം ആന്‍ അഗസ്റ്റിനും സ്വീകരിച്ചു. എന്നാല്‍ പിന്നണി ഗായകനുള്ള പുരസ്‌ക്കാരത്തെചൊല്ലി വിവാദമുണ്ടായ സാഹചര്യത്തില്‍ പുരസ്‌കാരം വിതരണംചെയ്തില്ല. ഇക്കാര്യത്തില്‍ പ്രതികരണം പിന്നീടെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു. എന്നാല്‍  ഗായകന്‍ ആരെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കാത്തതിനാലാണ് പുരസ്‌ക്കാരം നല്‍കാത്തതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

You must be logged in to post a comment Login