ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിയ്ക്ക് സ്റ്റേ

jacob thomas

ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിയ്ക്ക് സ്റ്റേ. സുപ്രീം കോടതിയാണ് ഹൈക്കോടതി നടപടി സ്റ്റേ ചെയ്തത്. .ജേക്കബ് തോമസ് നടത്തിയത് വിമർശനം അല്ലെന്ന് സുപ്രീം കോടതി. സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് പറഞ്ഞത്. ഡിജിപി പദവിയിൽ ഇരുന്ന ഒരാൾ അത് പറഞ്ഞതിന് നടപടി എടുത്തത് ശരിയായില്ല.

ഹൈക്കോടതി ഇത്ര തൊട്ടാവാടിയാകരുതെന്നും കോടതി.വിജിലൻസ് കേസുകളിൽ ജഡ്ജിമാരെ വിമർശിച്ചതിനായിരുന്നു ഹൈക്കോടതി കോടതിയലക്ഷ്യ നടപടി എടുത്തത്. കോടതിയലക്ഷ്യ കേസ് ഇനി സുപ്രീം കോടതി പരിഗണിക്കും.

You must be logged in to post a comment Login