ജേക്കബ് തോമസിനെ തിരുത്തി വിജിലന്‍സ്; 36 സര്‍ക്കുലറില്‍ 33 എണ്ണം റദ്ദാക്കി

തിരുവനന്തപുരം: ജേക്കബ് തോമസിനെ പൂര്‍ണമായും തിരുത്തി വിജിലന്‍സ്. ജേക്കബ് തോമസ് പുറത്തിറക്കിയ 36 സര്‍ക്കുലറില്‍ മൂന്നെണ്ണം ഒഴികെ മറ്റെല്ലാം റദ്ദാക്കി. വിജിലന്‍സ് ഡയറക്ടര്‍ അസ്താനയാണ് ജേക്കബ് തോമസിന്റെ സര്‍ക്കുലറുകള്‍ റദ്ദാക്കിയത്. ഇതാദ്യമായാണ് മുന്‍ ഡയറക്ടറുടെ സര്‍ക്കുലര്‍ കൂട്ടത്തോടെ റദ്ദാക്കുന്നത്.

കേസന്വേഷണം, സോഷ്യല്‍ ഓഡിറ്റ്, കുറ്റപത്രം സമര്‍പ്പിക്കല്‍ തുടങ്ങിയ സംബന്ധിച്ച സര്‍ക്കുലറുകളാണ് റദ്ദാക്കിയത്. സര്‍!ക്കുലര്‍ വിജിലന്‍സ് ചട്ടത്തിന് വിരുദ്ധമെന്ന് മൂന്നംഗ സമിതി വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.

You must be logged in to post a comment Login