ജോക്വിം ലോ ജര്‍മനി വിടുന്നു; ഇനി ഈ സൂപ്പര്‍ ക്ലബിന്റെ പരിശീലക സ്ഥാനത്തേക്ക്

ബെര്‍ലിന്‍: ജര്‍മനിയുടെ പരിശീലക സ്ഥാനത്ത് നിന്ന് ജോക്വിം ലോ പടിയിറങ്ങുന്നതായി സൂചന. സ്പാനിഷ് സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ലോ ഏറ്റെടുത്തേക്കുമെന്നാണ് വ്യക്തമാകുന്നത്. അടുത്ത ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ലോയെ പരിശീലകനാക്കുന്നത് സംബന്ധിച്ച് റയല്‍ പ്രസിഡന്റ് ഫ്‌ലോറന്റീന പെരസുമായി സംസാരിച്ചെന്ന് മുന്‍ പരിശീലകന്‍ ബെര്‍ണാഡ് ഷസ്റ്റര്‍ വ്യക്തമാക്കി.

ജ്യൂലന്‍ ലോപ്പെറ്റഗിയെ പുറത്താക്കിയതിന് ശേഷം മറ്റൊരു സ്ഥിരം പരിശീലകനായുള്ള അന്വേഷണത്തിലാണ് റയല്‍ മാഡ്രിഡ്. നിലവില്‍ സാന്റിയാഗോ സൊളാരിയാണ് റയല്‍ കോച്ച്. റയല്‍ മാനേജ്‌മെന്റും ജോക്വിം ലോയും ഔദ്യോഗികമായി ട്രാന്‍സ്ഫര്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. 2022 വരെയാണ് ജോക്കിം ലോയ്ക്ക് ജര്‍മന്‍ ടീമുമായി കരാറുള്ളത്. ഇത്തവണത്തെ ലോകകപ്പില്‍ ഫേവറിറ്റുകളായെത്തിയ ലോയുടെ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.

You must be logged in to post a comment Login