ജോലയില്‍ നിന്ന് പിരിച്ചു വിടാന്‍ ശ്രമം നടക്കുനെന്ന് അപമാനിക്കപ്പെട്ട വനിതാ വാര്‍ഡന്‍

ജോലിയില്‍ നിന്ന് തന്നെ പിരിച്ചുവിടാന്‍ ശ്രമം നടക്കുന്നതായി ഡ്യൂട്ടിക്കിടെ അപമാനിക്കപ്പെട്ട വനിതാ ട്രാഫിക് വാര്‍ഡന്‍ പത്മിനിയുടെ ആരോപണം.കലൂര്‍ അശോക റോഡ് കപ്പട്ടി പാലസില്‍ വിനോഷ് വര്‍ഗീസാണ് പ്രതി. പ്രതിയുടെ സ്വാധീനമാണ് ഇതിന് പിന്നിലുള്ളതെന്നും അയാളെ പേടിച്ച് സഹപ്രവര്‍ത്തകര്‍ പോലും തന്നെ പിന്തുണയ്ക്കുന്നില്ലെന്നും പത്മിനി പറഞ്ഞു.

ജാമ്യം ലഭിച്ച പ്രതിയും കൂട്ടുകാരും തന്നെ ദ്രോഹിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവരുമെന്ന് പത്മിനി വ്യക്തമാക്കി. പത്മിനിയെ നടുറോഡില്‍ കൈയേറ്റം ചെയ്ത കേസിലെ പ്രതിക്ക് കോടതി മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

You must be logged in to post a comment Login