ജോലി തേടുവാനും ഫേസ്ബുക്ക് സൗകര്യമൊരുക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റവ്ര്‍ക്ക് ഫേസ്ബുക്ക് ആയിരിക്കാം. എന്നാല്‍ ജോലിയും പ്രഫഷനും തേടുന്നതിനും നല്ലത് ലിങ്ക്ഡ്ഇന്‍ എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കാണ് നല്ലതെന്നാണ് പൊതുവിലുള്ള അഭിപ്രായം. അതിനാല്‍ ഈ അഭിപ്രായം മാറ്റിയെടുക്കാന്‍ തന്നെയാണ് ഫേസ് ബുക്ക് രംഗത്ത് ഇറങ്ങുന്നത്. അതിനായി നിങ്ങളുടെ പ്രഫഷണല്‍ കഴിവുകള്‍ പ്രോഫേലില്‍ ചേര്‍ക്കാനുള്ള സൗകര്യം ഉടന്‍ തന്നെ ഫേസ്ബുക്ക് അവസരം ഒരുക്കുന്നു എന്നതാണ് പുതിയ സൂചന.

facebook_post

ലിങ്ക്ഡ്ഇന്‍ ഇത്തരത്തില്‍ പ്രഫഷണല്‍ കഴിവുകള്‍ ഉള്ളവരെ തമ്മില്‍ ബന്ധിപ്പിച്ചാണ് തങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ 110കോടി അംഗങ്ങള്‍ ഉള്ള ഫേസ്ബുക്ക് ഇത്തരത്തില്‍ ഒരു മാറ്റം വരുത്തിയാല്‍ അത് വന്‍മാറ്റം വരുത്തുമെന്നാണ് ടെക്‌നോളജി വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ തന്നെ മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്ക് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്ന തിരക്കിലാണ് ഫേസ്ബുക്ക്.

 

മാത്രമല്ല ട്വിറ്ററില്‍ തന്നെ ഉള്ള ട്രെന്റിങ്ങ് ഫീച്ചറും ഉടന്‍ ഫേസ്ബുക്ക് ഉള്‍പ്പെടുത്തുമെന്നാണ് സാധ്യത.നിലവില്‍ പ്രോഫേല്‍ വിവരങ്ങളിലെ വിദ്യാഭ്യാസവും ജോലിയും എന്ന സ്ഥലത്താണ് നിങ്ങളുടെ പ്രഫഷണല്‍ സ്കില്‍ ഉള്‍പ്പെടുത്താനുള്ള ഓപ്ഷന്‍ വരുകയെന്നാണ് റിപ്പോര്‍ട്ട്. ഒരു ഹാക്കര്‍ ഈ ഓപ്ഷന്റെ സ്ക്രീന്‍ഷോട്ടും പുറത്തുവിട്ടിട്ടുണ്ട്.

 

 

You must be logged in to post a comment Login