ജോവിത ജോസ് കുട്ടിക്കുറയുടെ കേരള മുഖശ്രീ

 കുട്ടിക്കുറ ഫേസ് ഓഫ് കേരള വിജയി ജോവിത ജോസിനെ പൃഥ്വിരാജ് അഭിനന്ദിക്കുന്നു.
കുട്ടിക്കുറ ഫേസ് ഓഫ് കേരള വിജയി ജോവിത ജോസിനെ പൃഥ്വിരാജ് അഭിനന്ദിക്കുന്നു.

കൊച്ചി: ജോവിത ജോസിനെ ഫേസ് ഓഫ് കേരളയായി ചോലയില്‍ ഗ്രൂപ്പിന്റെ ടാല്‍കം പൗഡര്‍ ബ്രാന്റായ കുട്ടിക്കുറ തെരഞ്ഞെടുത്തു. 2000ത്തിലധികം പെണ്‍കുട്ടികള്‍ പങ്കെടുത്ത മല്‍സരത്തിലൂടെയാണ് ജോവിത ജോസ് വിജയിയായത്. ജോവിതയ്ക്ക് സമ്മാനമായി ഒരു ലക്ഷം രൂപ ലഭിച്ചു. കൂടാതെ കുട്ടിക്കുറയുടെ ഒരു വര്‍ഷത്തെ ബ്രാന്റ് അംബാസഡര്‍ സ്ഥാനവും വിയിക്കാണ്.

രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ശ്രേയാ പ്രമോദിന് 75,000 രൂപയും മൂന്നാം സ്ഥാനത്തെത്തിയ പാര്‍വതി സോമനാഥിന് 50,000 രൂപയും സമ്മാനമായി ലഭിച്ചു.

കുട്ടിക്കുറ ഫേസ് ഓഫ് കേരള മല്‍സരത്തില്‍ വിജയികളായ ജോവിത ജോസ് (നടുവില്‍) ശ്രേയാ പ്രമോദ്, പാര്‍വതി സോമനാഥ് എന്നിവര്‍.
കുട്ടിക്കുറ ഫേസ് ഓഫ് കേരള മല്‍സരത്തില്‍ വിജയികളായ ജോവിത ജോസ് (നടുവില്‍) ശ്രേയാ പ്രമോദ്, പാര്‍വതി സോമനാഥ് എന്നിവര്‍.

സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള മലയാളി പെണ്‍കുട്ടികളും വിവിധ ഘട്ടങ്ങളിലായി 4 മാസം നീണ്ടുനിന്ന മല്‍സരത്തില്‍ പങ്കെടുത്തവരിലുണ്ടെന്ന് ചോലയില്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റര്‍ പ്രദീപ് ചോലയില്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലും യുഎസ്സിലും താമസമാക്കിയ 50 പേര്‍ മല്‍സരത്തിനെത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളി പെണ്‍കുട്ടികളും പങ്കെടുത്തു.

പല ഘട്ടങ്ങളിലായി നടന്ന ഓഡീഷ്യന്‍, സ്‌ക്രീനിങ് എന്നിവയ്ക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ട 20 പേരാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂയില്‍ നടന്ന അന്തിമ മല്‍സരത്തില്‍ സംബന്ധിച്ചതെന്ന് കുട്ടിക്കുറ ബ്രാന്റ് മാനേജര്‍ കൃഷ്ണ കുമാര്‍ പറഞ്ഞു.

വിജയികള്‍ക്ക് നടന്‍ പൃഥ്വിരാജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

You must be logged in to post a comment Login