ജോസഫിനെ ചെയർമാനാക്കാൻ പിന്തുണ തേടി ഒപ്പുശേഖരണം

 

കോട്ടയം: പി.ജെ ജോസഫ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ പാർലമെന്ററി പാർട്ടി നേതാവാകും. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് ജോസഫിന് താത്‌കാലിക ചുമതല. അതിനിടെ, പാർട്ടിയുടെ ചെയർമാൻ സ്ഥാനത്തേക്ക് പിന്തുണ ഉറപ്പാക്കാനായി ജോസഫ് വിഭാഗം ഒപ്പുശേഖരണം തുടങ്ങി.

പുതിയ പാർട്ടി ചെയർമാനെയും പാർലമെന്ററി പാർട്ടി നേതാവിനെയും ഒന്നിച്ച് പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. സി.എഫ് തോമസിനെ കക്ഷി നേതാവാക്കി പി.ജെ ജോസഫിനെ പാർട്ടി ചെയർമാനാക്കാനാണ് ജോസഫ് വിഭാഗത്തിന്റെ താത്‌പര്യം. സംസ്ഥാനകമ്മിറ്റി വിളിക്കണമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യം ജോസഫ് പാടെ നിരസിച്ചു.

ജോസഫ് വിഭാഗത്തിലുള്ളവരുടെ ഒപ്പു ശേഖരണമാണ് ഇപ്പോൾ നടക്കുന്നത്. പി.ജെ ജോസഫ് വർക്കിങ് ചെയർമാനായതിനാലാണ് ജോസ് കെ മാണി സമവായത്തിന് ശ്രമിക്കുന്നത്. ചെയർമാൻ ഉൾപ്പടെയുള്ള നാല് സ്ഥാനങ്ങൾ നിശ്ചയിക്കാൻ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നാണ് മാണി വിഭാഗത്തിന്റെ ആവശ്യം. മാണി വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചാൽ പി.ജെ ജോസഫിന് കക്ഷി നേതാവാകാൻ സാധിക്കും.

You must be logged in to post a comment Login