ജ്യോതി ലബോറട്ടറീസിന്റെ ഉജാല ഐ.ബി.എഫ്. 100 പുറത്തിറക്കി 100 വാട്ട് വൈറ്റ്‌നെസ് നല്‍കുന്ന ഇന്ത്യയിലെ ആദ്യ ഡിറ്റര്‍ജന്റ് പൗഡര്‍

കൊച്ചി: ഇന്ത്യന്‍ എഫ്.എം.സി.ജി. കമ്പനിയായ ജ്യോതി ലബോറട്ടറീസിന്റെ പുതിയ ഡിറ്റര്‍ജന്റ് പൗഡറായ ഉജാല ഐ.ബി.എഫ്. 100 കേരളത്തില്‍ പുറത്തിറക്കി.  നിലവിലുള്ള ഏതു ഡിറ്റര്‍ജന്റിനേക്കാളും തുണികളെ വെളുപ്പിക്കുന്ന ഇന്റന്‍സ് ബ്രൈറ്റ്‌നെസ് ഫാക്ടര്‍ 100 എന്ന സവിശേഷതയുമായി ഇറങ്ങുന്ന രാജ്യത്തെ ആദ്യ ഡിറ്റര്‍ജന്റാണിത്.
മുപ്പതു വര്‍ഷത്തെ പ്രവര്‍ത്തനവും രണ്ടു പതിറ്റാണ്ടിലേറെയായുള്ള വിപണിയിലെ മുന്‍നിര സ്ഥാനവും ഉള്ള ഉജാല ഫാബ്രിക് വൈറ്റ്‌നര്‍ രാജ്യത്തെ മറ്റേതു ബ്രാന്‍ഡുകളേക്കാളും മുന്നിലാണ്.  ബ്രാന്‍ഡിനോട് ഉപഭോക്താക്കള്‍ക്കുള്ള ഉയര്‍ന്ന താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ഡിറ്റര്‍ജെന്റ് പൗഡറിനും ഉയര്‍ന്ന ഗുണനിലവാരവും വിപണിയിലെ മറ്റേതു ഡിറ്റര്‍ജന്റ് പൗഡറിനേക്കാളും വെളുപ്പും ലഭ്യമാക്കാനാവുമെന്നു തങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ടെന്ന് ജ്യോതി ലബോറട്ടറീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എസ്. രഘുനന്ദന്‍ ചൂണ്ടിക്കാട്ടി.

 

ഹെങ്കോ, മിസ്റ്റര്‍ വൈറ്റ്, ചെക്ക് എന്നിവയ്ക്കു ശേഷം ഇപ്പോള്‍ ഉജാല ഐ.ബി.എഫ്. 100 എന്നിങ്ങനെ   എല്ലാ വില നിലവാരത്തിലുമുള്ള ഉയര്‍ന്ന ഗുണമേന്‍മയുള്ള ഒരു ശ്രേണി തങ്ങള്‍ക്കു സ്വന്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വസ്ത്രങ്ങള്‍ക്കു വെളുപ്പു നല്‍കുന്നതുമായി ബന്ധപ്പെട്ട നിലവാരം കൂടുതല്‍ ഉയര്‍ത്തിയിരിക്കുകയാണെന്ന് ജ്യോതി ലബോറട്ടറീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. ആര്‍. ജ്യോതി ചൂണ്ടിക്കാട്ടി. പുറത്തിറക്കി വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ വളരെ ആവേശകരമായ പ്രതികരണമാണ് ഉജാല ഐ.ബി.എഫ്. 100-നു ലഭിക്കുന്നത്.  ആദ്യമായി ഇതു വാങ്ങിയവര്‍ തുടര്‍ന്നു വലിയ പാക്കറ്റുകള്‍ വാങ്ങാനെത്തുന്നു.  വരും നാളുകളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതിനു വലിയ ഡിമാന്റുണ്ടാകുമെന്നു തങ്ങള്‍ക്കുറപ്പാണ്.  ഐ.ബി.എഫ്. 100-ന്റെ വരവോടെ പ്രീമിയം ഡിറ്റര്‍ജെന്റുകളേക്കാള്‍ മികച്ച വിലയില്‍ താരതമ്യപ്പെടുത്താനാവാത്ത വെളുപ്പു ലഭ്യമാകുകയാണെന്നും ജ്യോതി ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login