ഞങ്ങളുടെ നേട്ടം ഒത്തൊരുമയുടേത്; മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ

ബംഗളൂരു : പുണെ സൂപ്പര്‍ ജയന്റിനെതിരായ ഫൈനലിനു മുന്‍പു ടീമിനു ഏറെ ആത്മവിശ്വാസം പകരുന്നതാണു രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ ആധികാരിക വിജയമെന്നു മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. കൊല്‍ക്കത്തയെ 107 റണ്‍സിനു പുറത്താക്കിയ മുംബൈ 33 പന്തുകള്‍ ബാക്കി നിര്‍ത്തി ആറു വിക്കറ്റിന് ലക്ഷ്യം നേടിയിരുന്നു.

ബൗളര്‍മാരാണു ഈ വിജയത്തിന്റെ അവകാശികള്‍. ഇടയ്ക്കിടെ വിക്കറ്റെടുത്ത അവര്‍ സ്‌കോറിങ് നിയന്ത്രിച്ചു നിര്‍ത്തി. അതാണ് ഈ ടീമിന്റെ പ്രത്യേകത. ഒരാളെ മാത്രം ആശ്രയിച്ചല്ല ഈ ടീം. ടോപ് ഫൈവില്‍ ഞങ്ങളുടെ ടീമില്‍ നിന്ന് ഒരു ബാറ്റ്‌സ്മാന്‍ പോലുമില്ല. ഈ നേട്ടങ്ങള്‍ ഒത്തൊരുമയുടേതാണെന്നും രോഹിത് പറഞ്ഞു.

ഐപിഎല്‍ പത്താം സീസണില്‍ രോഹിതിന്റെ മുംബൈ ഇന്ത്യന്‍സിനോട് ഏറ്റുമുട്ടുന്നത് സ്റ്റീവ് സ്മിത്തിന്റെ പുണെ സൂപ്പര്‍ ജെയന്റാണ്. ഇന്ന് രാത്രി എട്ട് മണിക്ക് ഹൈദരാബാദിലാണ് മത്സരം. ലീഗിലെ മൂന്ന് മത്സരങ്ങളില്‍ ടോപ് സ്‌കോറില്‍ നിന്ന മുംബൈയെ പുണെ പരാജയപ്പെടുത്തിയിരുന്നു. ധോണിയുടെ കൂട്ടുകെട്ടും പുണെയ്ക്ക ഗുണകരമാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഫൈനല്‍ നിര്‍ണായകമാണ്. മുന്‍ നായകനായിരുന്ന ധോണിയുടെ ടീമാണോ രോഹിതിന്റെ ടീമാണോ ജയിക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

You must be logged in to post a comment Login