ഞങ്ങള്‍ മഞ്ഞപ്പട ഫാന്‍സ് ഡാ; ബ്ലാസ്റ്റേഴ്‌സ് ഫെയ്‌സ്ബുക്ക് പേജില്‍ പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സ്‌

ഐഎസ്എല്ലില്‍ ആരാധകരുടെ കട്ട സപ്പോര്‍ട്ട് കേരള ബ്ലാസ്റ്റേഴ്‌സിന് തന്നെ. ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ ആരാധക പിന്തുണയുള്ള ഐഎസ്എല്‍ ക്ലബായിരിക്കുകയാണ് മഞ്ഞപ്പട. പത്ത് ലക്ഷത്തിലധികം(1,096,345) പേരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജ് ഫോളോ ചെയ്തിരിക്കുന്നത്.

എന്നാല്‍ ശക്തമായ മത്സരവുമായി എടികെ കൊല്‍ക്കത്ത തൊട്ടുപിന്നിലുണ്ട്. എടികെയുടെ ഫെയ്‌സ്ബുക്ക് പേജ് (1,087,029) പേരാണ് പിന്തുടരുന്നത്. നേരത്തെ സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ആരാധക പിന്തുണയുള്ള ഐഎസ്എല്‍ ക്ലബ് എന്ന നേട്ടം മഞ്ഞപ്പട സ്വന്തമാക്കിയിരുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തെ പ്രതിനിധികരിക്കുന്ന ഫുട്‌ബോള്‍ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് . കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയ മഞ്ഞപ്പടയുടെ തട്ടകം. നിലവില്‍ മുഖ്യ പരിശീലകനായ ഡേവിഡ് ജെയിംസാണ് ടീമിനെ നയിക്കുന്നത്. അതേസമയം, ഐഎസ്എല്‍ അഞ്ചാം സീസണ് മുന്നോടിയായി മഞ്ഞപ്പടയുടെ തട്ടകത്തില്‍ ലാ ലിഗ വമ്പന്‍മാരായ ജിറോണ എഫ്‌സിയോടും മെല്‍ബണ്‍ സിറ്റിയോടും ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുമുട്ടിയിരുന്നു.

എന്നാല്‍, ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ സിറ്റിയോട് നാണം കെട്ട തോല്‍വി വഴങ്ങിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് കളം വിട്ടത്. ജൂലായ് 24ന് ആരംഭിച്ച മത്സരം ജൂലൈ 25നാണ് അവസാനിച്ചത്. ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ സിറ്റിയോട് ഏറ്റുമുട്ടിയ ബ്ലാസ്‌റ്റേഴ്‌സ് മറുപടിയില്ലാത്ത ആറ് ഗോളിന് സ്വന്തം മണ്ണില്‍ നാണംക്കെട്ട തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനമാണ് മഞ്ഞപ്പട്ട കാഴ്ചവെച്ചതെങ്കിലും ജിറോണയോട് ചെറുത്ത് നിന്ന് അഞ്ച് ഗോളിന്റെ തോല്‍വി സമ്മതിച്ചാണ് ബ്ലസ്‌റ്റേഴ്‌സ് കളം വിട്ടത്.

അതേസമയം, ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ 60ത്തിന് തകര്‍ത്ത മെല്‍ബണ്‍ സിറ്റിയ്ക്ക് മറുപടി നല്‍കാന്‍ പോലും സമയം നല്‍കാതെയാണ് സ്പാനിഷ് ക്ലബ് ജിറോണ എഫ് സി ആറ് ഗോളുകള്‍ക്ക് മെല്‍ബണ്‍ സിറ്റിയെ തകര്‍ത്തത്. അതേസമയം, കരുത്തരായ ജിറോണയ്‌ക്കെതിരെ പൊരുതി നോക്കുക മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം.

ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എഴിനാണ് ബ്ലാസ്‌റ്റേഴ്‌സ് ജിറോണ പോരാട്ടം നടക്കുക. ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ 60ത്തിന് തകര്‍ത്താണ് മെല്‍ബണ്‍ സിറ്റി ജിറോണക്കെതിരെ പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍, ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത അതേ സ്‌കോറിന് ജിറോണ മെല്‍ബണ്‍സിറ്റിയെ തകര്‍ക്കുകയായിരുന്നു. ഇത്രയും കരുത്തനായ ടീമിനോട് പൊരുതുക മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ടിരുന്നത്.

പുതിയ സീസണിലേക്കുള്ള ഒരുക്കമായതിനാല്‍ പരീക്ഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. അതേസമയം, പതിനൊന്ന് മലയാളികളാണ് മുപ്പത്തിയൊന്ന് അംഗ ടീമില്‍ ഇടംപിടിച്ചിരുന്നത്. ഇത്രയും മലയാളികളെ അണിനിരത്തി ആദ്യമായാണ് മഞ്ഞപ്പട വമ്പന്മാരോട് ഏറ്റുമുട്ടാന്‍ ഇറങ്ങിയത്.

You must be logged in to post a comment Login