ഞാനിപ്പോഴും വിജയ്‌യെ സ്‌നേഹിക്കുന്നു; ഇനിയുള്ള കാലവും സ്‌നേഹിക്കുക തന്നെ ചെയ്യും: അമല

amala

വിവാഹമോചനം നേടിയെങ്കിലും താനിപ്പോഴും വിജയ്‌യെ സ്‌നേഹിക്കുന്നെന്ന് നടി അമലാ പോള്‍. വിജയ്‌യെ വിവാഹം കഴിച്ചത് ഒരിക്കലും തെറ്റായ തീരുമാനമല്ലെന്നും അമല പറയുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് അമല ഇക്കാര്യം പറഞ്ഞത്.

‘ഞാനിപ്പോഴും വിജയ്‌യെ സ്‌നേഹിക്കുന്നു. എന്നും സ്‌നേഹിക്കുക തന്നെ ചെയ്യും. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിരിക്കും വിജയ്.

സമയം പോവുന്നതിന് അനുസരിച്ച് സ്‌നേഹവും കടന്നു പോവുന്നു. പരസ്പരം സഹായിക്കാന്‍ കഴിയില്ല എന്നറിയുമ്പോള്‍, നമ്മളില്ലാതെ മറ്റൊരാള്‍ക്ക് സന്തോഷമായി ജീവിക്കാന്‍ കഴിയുന്നു എന്ന് മനസിലാക്കുമ്പോള്‍. ഇതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വേദനയുണ്ടാക്കിയ തീരുമാനം.’

വിവാഹിതരാവുന്നത് ഒരിക്കലും അകന്നു പോകാനല്ലല്ലോ? ജീവിതം പ്രവചിക്കാന്‍ സാധിക്കില്ല. ഒന്നും ശ്വാശ്വതമല്ല. നാളെ എന്തു സംഭവിക്കുമെന്നതില്‍ ഒരു ഉറപ്പുമില്ല. മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ ശീലിക്കുകയാണ്.’ അമല പറയുന്നു.

amala

എഎല്‍ വിജയ്‌യുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം സിനിമയില്‍ സജീവമാകാനുള്ള തീരുമാനത്തിലാണ് അമല. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അമലയാണ് നായിക. ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ഷാജഹാനും പരീക്കുട്ടിയും എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന് ശേഷം അമല മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് വിജയുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എഎല്‍ വിജയ് ചെയ്ത തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. പിന്നീട് 2014 ജൂണ്‍ 12നായിരുന്നു ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. വിവാഹ നിശ്ചയം ക്രിസ്തുമതാചാര പ്രകാരവും വിവാഹം ഹിന്ദുമതാചാരപ്രകാരവുമാണ് നടന്നത്.

അമലയുടെ അഭിനയമോഹത്തോട് വിജയ്‌യുടെ കുടുംബത്തില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ സിനിമയില്‍ തന്നെ തുടരാനാണ് അമല തീരുമാനിച്ചത്. ഇതാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്

You must be logged in to post a comment Login