ഞാനെന്റെ ജോലിയെ വിവാഹം ചെയ്തു, ഇനി വിവാഹത്തെക്കുറിച്ച് മിണ്ടരുത്: വരലക്ഷ്മി

images (2)വിശാലും വരലക്ഷ്മിയും പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നുമുള്ള വാര്‍ത്തകള്‍ ഏറെക്കാലമായി പ്രചരിക്കാന്‍ തുടങ്ങിയിട്ട്. ഒരു അഭിമുഖത്തില്‍ വരലക്ഷ്മിയുമായുള്ള ബന്ധത്തെക്കുറിച്ച് വിശാല്‍ സംസാരിക്കുകയും ചെയ്തു. കുട്ടിക്കാലം മുതലുള്ള അടുത്ത സുഹൃത്താണ് വരലക്ഷ്മി എന്നായിരുന്നു വിശാല്‍ പറഞ്ഞത്. വിശാലിന്റെ വിവാഹം എന്നു കാണുമെന്ന ചോദ്യത്തിന് 2018 ജനുവരി 14ന് നടികര്‍ സംഘത്തിന്റെ കെട്ടിടത്തില്‍വച്ചായിരിക്കും വിവാഹമെന്ന് താരം തുറന്നുപറഞ്ഞു. എന്നാല്‍ അത് ആരാണെന്നോ മറ്റു കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനും താരം തയാറായില്ല.

എന്നാല്‍ ഉടന്‍ വിവാഹജീവിതത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വരലക്ഷ്മി പറയുന്നത്. ഞാന്‍ എന്റെ ജോലിയെ ആണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇതോടെ നിര്‍ത്തണമെന്നും ട്വിറ്ററിലൂടെ വരലക്ഷ്മി അറിയിച്ചു.images (3)

You must be logged in to post a comment Login