ഞാന്‍ തുറന്നു പറയട്ടെ, ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍ ഇവനാണ്: സച്ചിന്‍

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇതാദ്യമായല്ല റാഷിദ് ഖാന്‍ തന്റെ കഴിവ് തെളിയ്ക്കുന്നത്. ലോകോത്തര ബാറ്റ്‌സ്മാന്‍മാരെയെല്ലാം നിഷ്പ്രഭമാക്കി കൊണ്ടായിരുന്നു ഈ അഫ്ഗാന്‍ യുവതാരത്തിന്റെ വരവ്. അഫ്ഗാന്‍ ദേശീയ ടീമില്‍ നിന്നും ഐപിഎല്ലും ബിഗ് ബാഷും അടക്കമുളള ലോകത്തിലെ ഒട്ടുമിക്ക ക്രിക്കറ്റ് ലീഗുകളിലേയും മുഖ്യ ആകര്‍ഷകവും റാഷിദ് ഖാനായി മാറി.

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലെ വിജയശില്പി റാഷിദ് ഖാനായിരുന്നു. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ താരം സണ്‍റൈസേഴ്‌സിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ബാറ്റിംഗില്‍ പതറിയ ഹൈദരാബാദിനെ 34 റണ്‍സെടുത്ത് മികച്ച സ്‌കോര്‍ സമ്മാനിച്ചു. അവസാന ഓവറില്‍ ആഞ്ഞടിച്ച അഫ്ഗാന്‍ താരം റാഷിദ് ഖാന്റെ ഇന്നിംഗ്‌സാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

10 ബോളില്‍ 34 റണ്‍സാണ് താരം സ്വന്തമാക്കിയത്. നാല് സിക്‌സും 2 ഫോറുമുള്‍പ്പടെയാണ് റാഷിദിന്റെ ഇന്നിംഗ്‌സ്. പിന്നീട് ബോളിംഗിലും റാഷിദ് കൊല്‍ക്കത്തയുടെ അന്തകനായി. കൊല്‍ക്കത്തയുടെ 3 വിക്കറ്റുകളാണ് താരം പിഴുതത്. റാഷിദിന്റെ ഓള്‍ റൗണ്ടര്‍ മികവില്‍ 13 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഇപ്പോള്‍ റാഷിദിനെ പ്രശംസിച്ച് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

‘റാഷിദ് ഖാന്‍ ഒരു നല്ല സ്പിന്നറാണ് എന്ന് എപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഞാന്‍ തുറന്നു പറയട്ടെ ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍ തന്നെയാണ് റാഷിദ്. പിന്നെ അദ്ദേഹം നല്ലൊരു ബാറ്റ്‌സ്മാനാണ് എന്നും ഇന്നത്തെ മത്സരത്തോടെ തെളിഞ്ഞിരിക്കുന്നു.’ സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

Sachin Tendulkar

@sachin_rt

Always felt @rashidkhan_19 was a good spinner but now I wouldn’t hesitate in saying he is the best spinner in the world in this format. Mind you, he’s got some batting skills as well. Great guy.

സച്ചിന്റെ പ്രശംസ യുവതാരത്തെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലെത്തിക്കുമന്ന് തീര്‍ച്ച.

You must be logged in to post a comment Login