ടാറ്റയെ പിന്തള്ളി റിലയന്‍സ് രാജ്യത്തെ കൂടുതല്‍ മൂലധനമുള്ള കമ്പനിയെന്ന പദവി വീണ്ടെടുത്തു

Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്തെ കൂടുതല്‍ മൂലധനമുള്ള സ്ഥാപനമെന്ന പദവി റിലയന്‍സ് ഇന്‍ഡസ്ട്രീസ് വീണ്ടെടുത്തു. റിലയന്‍സിന്റെ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് ടാറ്റ ഗ്രൂപ്പിന്റെ ടിസിഎസാണ് മുന്‍പന്തിയില്‍ നിന്നിരുന്നത്.

കഴിഞ്ഞ ദിവസത്തെ ഓഹരി വില്‍പ്പനയ്ക്കുശേഷം റിലയന്‍സിന്റെ മൂല്യം 4,66,599.69 കോടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കമ്പനി ഒന്നാമതെത്തിയത്. ഇക്കാലയളവില്‍ ടിസിഎസിന്റെ മൂല്യം 4,65149.07 കോടിയാണ്. ടിസിഎസിന്റെ മൂല്യത്തേക്കാള്‍ 1,450.62 കോടി രൂപ കൂടുതലായാണ് റിലയന്‍സിന്റെ ഉയര്‍ന്നിരിക്കുന്നത്. കൂടാതെ ഈവര്‍ഷത്തെ റിലയന്‍സിന്റെ ഓഹരി വില്‍പ്പനയില്‍ 33 ശതമാനം വളര്‍ച്ച നേടിയിരുന്നു. എന്നാല്‍ ടിസിഎസിന് 0.05 ശതമാനം താഴ്ച്ചയാണ് ഉണ്ടായത്.

You must be logged in to post a comment Login