ടാറ്റാ സെസ്റ്റ് ലഭിക്കാന്‍ കാത്തിരിപ്പേറുന്നു

മുംബൈ: യാത്രാവാഹന വിപണിയില്‍ ശക്തമായ തിരിച്ചുവരവിനായി ആവിഷ്‌കരിച്ച ഹൊറൈസന്‍നെക്‌സ്റ്റ് പദ്ധതിയില്‍ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ച ആദ്യ മോഡലായ ‘സെസ്റ്റിനു മികച്ച തുടക്കം. ചില വകഭേദങ്ങള്‍ സ്വന്തമാക്കാനുള്ള കാത്തിരിപ്പ് ആറു മാസം വരെ നീളുന്നതും കോംപാക്ട് സെഡാനായ ‘സെസ്റ്റ് കൈവരിച്ച സ്വീകാര്യതയ്ക്കു തെളിവാകുന്നു.
ഉല്‍പ്പാദനശേഷിയിലെ പരിമിതികളും ചില യന്ത്ര ഘടകങ്ങളുടെ ലഭ്യതയില്‍ നേരിടുന്ന അപര്യാപ്തതകളുമാണു ‘സെസ്റ്റിന്റെ കാത്തിരിപ്പ് ദീര്‍ഘിപ്പിക്കുന്നത്. വിപണിയുടെ ആവശ്യത്തിനൊത്തു ‘സെസ്റ്റ് നിര്‍മിച്ചു നല്‍കാന്‍ കഴിയുന്നില്ലെന്നു ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീഖ് അംഗീകരിക്കുന്നു. കാറിനുള്ള ആവശ്യവുമായി താരതമ്യം ചെയ്താല്‍ ലഭ്യത തീര്‍ത്തും കുറവാണെന്നും അദ്ദേഹം വിശദീകരിച്ചു. ഓഗസ്റ്റ് മധ്യത്തില്‍ നിരത്തിലെത്തിയ ‘സെസ്റ്റിന്റെ വില്‍പ്പന ഇതിനകം 10,000 യൂണിറ്റ് പിന്നിട്ടതായും പരീഖ് അവകാശപ്പെട്ടു. ഒക്‌ടോബറില്‍ ‘സെസ്റ്റിന്റെ വില്‍പ്പന 3,524 യൂണിറ്റായിരുന്നു.അതേസമയം കാറിനുള്ള ആവശ്യം മുന്‍നിര്‍ത്തി ‘സെസ്റ്റ് ഉല്‍പ്പാദനം ഉയര്‍ത്താന്‍ ടാറ്റ മോട്ടോഴ്‌സ് നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പെട്രോള്‍ എന്‍ജിനുള്ള ‘സെസ്റ്റിനാണ് ആവശ്യക്കാരേറെയെന്നും കമ്പനി വ്യക്തമാക്കുന്നു.അതിനിടെ ഒക്‌ടോബറിലെ കാര്‍ വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്‌സിന് 2013 ഒക്‌ടോബറിനെ അപേക്ഷിച്ച് 12% ഇടിവ് നേരിട്ടിരുന്നു. അപ്പോഴും ‘സെസ്റ്റിന്റെ തകര്‍പ്പന്‍ പ്രകടനം ടാറ്റ മോട്ടോഴ്‌സിനു പ്രതീക്ഷ പകരുന്നുണ്ട്. നിരത്തിലെത്തി 20 ദിവസത്തിനകം ‘സെസ്റ്റ് പതിനായിരത്തിലേറെ യൂണിറ്റിന്റെ ബുക്കിങ് സ്വന്തമാക്കിയതും കമ്പനി ശുഭസൂചനയായി വിലയിരുത്തുന്നു.നാലു വര്‍ഷത്തിനിടെ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന ആദ്യ പുതിയ മോഡല്‍ എന്ന പെരുമയോടെയായിരുന്നു ‘സെസ്റ്റിന്റെ വരവ്. മഹാരാഷ്ട്രയിലെ രഞ്ജന്‍ഗാവില്‍ ടാറ്റയുടെയും ഫിയറ്റിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള നിര്‍മാണശാലയില്‍ നിന്നാണു ‘സെസ്റ്റ് എത്തുന്നത്.ടാറ്റ മോട്ടോഴ്‌സ് വികസിപ്പിച്ച പുതിയ ‘റെവോട്രോണ്‍ ശ്രേണിയിലെ 1.2 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും ഈ കാറില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. പരമാവധി 88.7 ബി എച്ച് പി കരുത്തും 140 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കുന്ന എന്‍ജിനൊപ്പമുള്ളത് അഞ്ചു സ്പീഡ് മാനുവല്‍ മള്‍ട്ടിജെറ്റ് എന്‍ജിനാണു കാറിനു കരുത്തേകുന്നത്; പരമാവധി 88.7 ബി എച്ച് പി കരുത്തും 200 എന്‍ എം ടോര്‍ക്കുമാണ് എന്‍ജിന്‍ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എ എം ടി) സഹിതവും ഡീസല്‍ ‘സെസ്റ്റ് വില്‍പ്പനയ്ക്കുണ്ട്.പോരെങ്കില്‍ പരമാവധി 74 ബി എച്ച് പി കരുത്തിനായി ട്യൂണ്‍ ചെയ്ത ഡീസല്‍ എന്‍ജിനോടെയും ‘സെസ്റ്റ് ലഭ്യമാണ്.

You must be logged in to post a comment Login