ടാറ്റ സ്വച്ഛിന്റെ ക്രിസ്റ്റെല്ല പ്ലസ് വാട്ടര്‍ പ്യൂരിഫയര്‍ വിപണിയില്‍

കൊച്ചി: സില്‍വര്‍ നാനോടെക് വാട്ടര്‍ പ്യൂരിഫയര്‍ ബ്രാന്‍ഡായ ടാറ്റ സ്വച്ഛ് പുതിയതായി ടാറ്റ സ്വച്ഛ് ക്രിസ്റ്റെല്ല പ്ലസ് എന്ന പേരില്‍ പുതിയ വാട്ടര്‍ പ്യൂരിഫയര്‍ വിപണിയിലിറക്കി.പോറലുകള്‍ വീഴാത്തതും ബലമേറിയതുമാണ് പുതിയ പ്യൂരിഫയര്‍.
maxresdefault

വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതും ഭാരം കുറഞ്ഞതുമായ ടാറ്റ സ്വച്ഛ് ബള്‍ബ് ആണ് ഇതില്‍ കാര്‍ട്രിഡ്ജായി ഉപയോഗിക്കുന്നത്. ടാറ്റ സ്വച്ഛ് ബള്‍ബ് ഉപയോഗിച്ച് 3000 ലിറ്റര്‍ വെള്ളം വരെ ശുദ്ധീകരിക്കാം. സഫയര്‍ നീല നിറത്തിലുള്ള ടാറ്റ സ്വച്ഛ് ക്രിസ്റ്റെല പ്ലസ് ഇപ്പോള്‍ കേരളത്തിലെ പ്രമുഖ ഔട്ട്‌ലെറ്റുകളില്‍ 1499 രൂപയ്ക്ക് ലഭിക്കും. വയറിളക്കം, കോളറ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ബാക്ടീരിയകളും വൈറസുകളുമില്ലാത്ത ശുദ്ധജലം ലഭ്യമാക്കുക എന്നത് ഇന്ത്യയില്‍ വലിയ വെല്ലുവിളിയാണെന്ന് ടാറ്റ കെമിക്കല്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട് ബിസിനസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അശ്വിനി ഹിരണ്‍ പറഞ്ഞു.
രാജ്യത്തെങ്ങും ഒട്ടേറെപ്പേര്‍ക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുകയെന്നതാണ് ടാറ്റ സ്വച്ഛിന്റെ ലക്ഷ്യം. ഇതിനായാണ് പുതിയ ടാറ്റ സ്വച്ഛ് ക്രിസ്റ്റെല്ല പ്ലസ് വിപണിയിലിറക്കിയിരിക്കുന്നത്. കുറഞ്ഞ വിലയില്‍ സില്‍വര്‍ നാനോ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്ന വാട്ടര്‍ പ്യൂരിഫയറാണിത്. പ്യൂരിഫയറിലെ ടാറ്റ സ്വച്ഛ് ബള്‍ബ് ആധുനിക നാനോ സില്‍വര്‍ ടെക്‌നോളജി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതാണ്.
ടാറ്റ സ്വച്ഛ് സില്‍വര്‍ നാനോടെക് വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിക്കുമ്പോള്‍ ലിറ്ററിന് വെറും 15 പൈസ മാത്രമേ ചെലവു വരുന്നുള്ളൂ. ടാറ്റ സ്വച്ഛിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 180025858585, 18002002205 എന്നീ ടോള്‍ ഫ്രീ നമ്പരുകളിലോ മേമേംെമരവ@മേമേരവലാശരമഹ.െരീാ എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

You must be logged in to post a comment Login