ടിഗോർ ബസ് എഡിഷനുമായി ടാറ്റഎത്തുന്നു

 

spied: tata tigor buzz limited edition; launch expected soon 

ടിഗോർ ബസ് എഡിഷനുമായി ടാറ്റഎത്തുന്നു. എന്നാൽ ഈ പുതിയ ലിമിറ്റഡ് എഡിഷനെ കുറിച്ച് ടാറ്റയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. ടാറ്റയുടെ ഒരു രഹസ്യ നീക്കമെന്നോണമാണ് ടിഗോർ ബസ് എഡിഷൻ ഡീലർഷിപ്പുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടിഗോറിന്‍റെ ഇടത്തരം വകഭേദത്തിലാണ് ടാറ്റ ബസ് ലിമിറ്റഡ് എഡിഷനെ ഒരുക്കിയിരിക്കുന്നത്.

ടിഗോർ ബസ് എഡിഷൻ

കഴിഞ്ഞ വർഷം ടിയാഗോ വിസ് എഡിഷനെയും ടാറ്റ ഇതേരീതിയിൽ അവതരിപ്പിച്ചിരുന്നു. ഒരുപിടി കോസ്മെറ്റിക് അപ്ഡേഷനുകൾ നടത്തിയിട്ടുണ്ടെന്നാണ് ചാരപ്പടങ്ങളിൽ നിന്നും വ്യക്തമാക്കാൻ കഴിയുന്നത്. ചുവപ്പ് നിറത്തിലാണ് ടാറ്റ ബസ് എഡിഷനെ ഒരുക്കിയിരിക്കുന്നത്. ടിഗോറിൽ ബസ് ബാഡ്ജിങും കാണാം. മേൽക്കൂരയ്ക്കും മിററിനും ലഭിച്ചിരിക്കുന്ന കറുപ്പ് നിറമാണ് മറ്റൊരു പ്രധാന മാറ്റം.

ടിഗോർ ബസ് എഡിഷൻ (2)

ഡാഷ്ബോർഡ്, ഏസി വെന്‍റ് എന്നിവയ്ക്ക് ലഭിച്ചിരിക്കുന്ന ചുവപ്പ് അടിവരയാണ് അകത്തളത്തിലെ പുതുമ. ഇൻഫോടെയ്ൻമെന്‍റ് സംവിധാനത്തിന് ടച്ച്സ്ക്രീൻ ഫീച്ചർ ലഭ്യമാക്കിയിട്ടില്ല. ഹർമൻ ഓഡിയോ സിസ്റ്റം ഇടംതേടിയിട്ടുണ്ട്. മെക്കാനിക്കൽ സംബന്ധിച്ച മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 1.2 ലിറ്റർ 3 സിലിണ്ടർ നാച്ചറുലി ആസ്പിരേറ്റഡ് പെട്രോള്‍ എൻജിനും 1.1 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോചാർജ്ഡ് ഡീസൽ എൻജിനുമാണ് ടിഗോർ ബസ് എഡിഷനും കരുത്തേകുന്നത്.

84 ബിഎച്ച്പിയും 114എൻഎം ടോർക്കുമാണ് 1.2 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിൻ ഉല്പാദിപ്പിക്കുന്നതെങ്കിൽ 70 ബിഎച്ച്പിയും 140എൻഎം ടോർക്കുമാണ് ഡീസൽ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് രണ്ട് എൻജിനുകളിലും ഇടംതേടിയിരിക്കുന്നത്. എന്നാൽ പെട്രോളിൽ എഎംടി ഗിയർബോക്സ് കൂടി ലഭ്യമാക്കിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ മുതലാണ് ടാറ്റ ടിഗോറിന്‍റെ വില ആരംഭിക്കുന്നത്.

You must be logged in to post a comment Login