ടിപ്പര്‍ ലോറി ബൈക്കുകളിലിടിച്ച് രണ്ട് മരണം

റാന്നിയിൽ ടിപ്പർ ലോറി ബൈക്കുകളിലിടിച്ച് രണ്ടു പേർ മരിച്ചു. റാന്നി തിയ്യാടിക്കലിലാണ് സംഭവം. വെള്ളിയറ സ്വദേശികളായ അമൽ, ശരൺ എന്നിവരാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ ടിപ്പർ രണ്ടു ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

സംഭവത്തിൽ പരിക്കേറ്റ ഒരാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സൈനികനായ അമൽ രണ്ടാഴ്ച മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്.

You must be logged in to post a comment Login