ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310S ന്റെ ചിത്രങ്ങള്‍ വീണ്ടും പുറത്ത്

Indian Telegram Android App Indian Telegram IOS App

വീണ്ടും ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310S ന്റെ ചിത്രങ്ങള്‍ പുറത്ത്. റോഡ് ടെസ്റ്റ് നടത്തുന്ന അപ്പാച്ചെ ആര്‍ആര്‍ 310S ന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ടിവിഎസില്‍ നിന്നുള്ള സമ്പൂര്‍ണ സ്‌പോര്‍ട് ബൈക്ക്, അപ്പാച്ചെ ആര്‍ആര്‍ 310S നെ ഏറെ  പ്രതീക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നത്.

റഷ്‌ലെയ്‌നാണ് ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310S ന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. 2017 ആഗസ്റ്റോടെ സ്‌പോര്‍ട് ബൈക്ക് വിപണിയില്‍ അവതരിക്കുമെന്നാണ് സൂചന. മോട്ടോര്‍സൈക്കിളിന്റെ സീറ്റിംഗ് ഘടന വെളിപ്പെടുത്തുന്നതാണ് പുതിയ ചിത്രങ്ങള്‍. ദീര്‍ഘദൂര റൈഡുകള്‍ക്ക് അനുയോജ്യമായ സ്‌പോര്‍ടി റൈഡിംഗ് പോസ്റ്ററാണ് അപ്പാച്ചെ ആര്‍ആര്‍ 310S ല്‍ കമ്പനി ഒരുക്കിയിരിക്കുന്നത്. സ്പ്ലിറ്റ് സീറ്റ് ഘടനയാണ് മോഡലില്‍ ടിവിഎസ് നല്‍കുന്നത്.

അതേസമയം, ഫൂട്ട്‌പെഗുകളുടെ സ്ഥാനം, വലിയ ഫ്യൂവല്‍ ടാങ്ക് എന്നിവ ട്രാക്ക് അനുഭൂതി ഒരുക്കുമെന്നും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. നേരത്തെ, സ്‌പോര്‍ട് ബൈക്കില്‍ ടിവിഎസ് നല്‍കിയിരിക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും, ക്ലിപ്ഓണ്‍ ഹാന്‍ഡില്‍ബാറുകളും, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും, ഡ്യൂവല്‍ ചാനല്‍ എബിഎസും ഉള്‍പ്പെടുന്നതാണ് അപ്പാച്ചെ ആര്‍ആര്‍ 310S ന്റെ ഫീച്ചറുകള്‍.

313 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനിലാണ് അപ്പാച്ചെ ആര്‍ആര്‍ 310S ഒരുങ്ങിയിരിക്കുന്നത്. 34 ബിഎച്ച്പി കരുത്തും, 28 എന്‍എം ടോര്‍ക്കും ഏകുന്ന അപ്പാച്ചെ ആര്‍ആര്‍ 310S ന്റെ എന്‍ജിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ടിവിഎസ് നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 36 കിലോമീറ്റര്‍ ഇന്ധനക്ഷമതയാകും 313 സിസി യില്‍ ഒരുങ്ങിയിരിക്കുന്ന ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310S നല്‍കുക. ടിവിഎസ്ബിഎംഡബ്ല്യു സഖ്യത്തില്‍ നിന്നുള്ള ആദ്യ മോഡലെന്ന പേരും അപ്പാച്ചെ ആര്‍ആര്‍ 310S ന് ഉണ്ട്. വരാനിരിക്കുന്ന ബിഎംഡബ്ല്യു G310R മോഡലിന്റെ പശ്ചാത്തലത്തിലാണ് അപ്പാച്ചെ ആര്‍ആര്‍ 310 ന്റെ നിര്‍മ്മാണവും.

You must be logged in to post a comment Login