ടിവിഎസ് മോട്ടോറിനുള്ള ഡീസല്‍ എന്‍ജിനുകള്‍ ഗ്രീവ്‌സ് കോട്ടണ്‍ നിര്‍മിച്ചു നല്‍കും

പ്രമുഖ എന്‍ജിനീയറിംഗ് കമ്പനികളിലൊന്നും ഗ്രീവ്‌സ് കോട്ടണ്‍ന്റെ ഭാഗവുമായ ഗ്രീവ്‌സ് ഓട്ടോമോട്ടീവ് എന്‍ജിന്‍സ് ബിസിനസിന്റ ഉപഭോക്താക്കളുടെ നിരയിലേയ്ക്ക് മുന്‍നിര ഓട്ടോമൊബീല്‍ കമ്പനിയായ ടിവിഎസ് മോട്ടോര്‍ കമ്പനിയും കൂട്ടിച്ചേര്‍ക്കപ്പെട്ടു. ടിവിഎസ് കിംഗ് ഡിഎസ് എന്ന ഡീസല്‍ മോഡലിനാവശ്യമായ സിംഗിള്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളാണ് (ജി435) ഗ്രീവ്‌സ് നിര്‍മിച്ചു നല്‍കുക.

 

 

പവറിനും മൈലേജിനും പേരുകേട്ട ടിവിഎസ് കിംഗ് ഡിഎസ് മോഡല്‍ ഇപ്പോള്‍ കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനപ്രിയ മോഡലാണ്.
ടിവിഎസിന്റെ മുന്‍നിര എന്‍ജിന്‍ സപ്ലയറാകുന്നതില്‍ അതീവ ആഹ്ലാദമുണ്ടെന്ന് ഗ്രീവ്‌സ് കോട്ടണ്‍ എംഡിയും സിഇഒയുമായ സുനില്‍ പഹിലാജാനി പറഞ്ഞു. ഇതോടെ ടിവിഎസ് ഡിഎസ് ഉടമകള്‍ക്ക് കൂടുതല്‍ മൈലേജ് സ്വന്തമാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login