ടി.എ. ഷാഹിദ് പ്രഥമ പുരസ്‌കാരത്തിന് ജയമോഹന്‍ അര്‍ഹനായി

പ്രഥമ ടി.എ. ഷാഹിദ് തിരക്കഥാപുരസ്‌കാരത്തിന് മലയാളംതമിഴ് എഴുത്തുകാരന്‍ ജയമോഹന്‍ അര്‍ഹനായി.’ഒഴിമുറി’യുടെ തിരക്കഥയ്ക്കാണ് അവാര്‍ഡ്. 10,001 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് 13ന് കൊണ്ടോട്ടിയില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭാസ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സമ്മാനിക്കും. ഷാഹിദ് അനുസ്മരണസമിതിയും അരങ്ങ് തുറയ്ക്കലുമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. സംവിധായകന്‍ രഞ്ജിത്ത് ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

ഷാഹിദിന്റെ ഛായാപടം നിലമ്പൂര്‍ ആയിഷ അനാച്ഛാദനം ചെയ്യും. ടി.എ. ഷാഹിദിന്റെ തിരക്കഥകള്‍ സംവിധായകന്‍ രഞ്ജിത്ത് പ്രകാശനം ചെയ്യും.

You must be logged in to post a comment Login