ടെസ്റ്റ് അരങ്ങേറ്റം ഇനിയും അകലെ; രോഹിത് ശര്‍മ കാത്തിരിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം പിടിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മ. ഇന്ത്യക്കു വേണ്ടി നൂറ് ഏകദിനങ്ങള്‍ കളിച്ചിട്ടും ടെസ്റ്റ് തൊപ്പി അണിയാന്‍ കഴിഞ്ഞിട്ടില്ലെന്ന ദൗര്‍ഭാഗ്യകരമായ റെക്കോഡാണ് രോഹിതിനെ പിന്തുടരുന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ വകവയ്ക്കുന്നില്ലെന്നും ടെസ്റ്റ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണെന്നും രോഹിത് ശര്‍മ പറഞ്ഞു.

 

ഓപ്പണറായി നായകന്‍ മഹേന്ദ്രസിംഗ് ധോണി കൈപിടിച്ചുയര്‍ത്തിയ രോഹിത് ചാമ്പ്യന്‍സ് ട്രോഫിയിലും വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ത്രിരാഷ്ട്ര സീരിസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി ഇന്ത്യന്‍ എ ടീമിന്റെ ഭാഗമായി മികച്ച കളിയാണു പുറത്തെടുക്കാന്‍ കഴിഞ്ഞതോടെ രോഹിതിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ പുത്തന്‍ ഉണര്‍വാണു കൈവന്നിരിക്കുന്നത്. 2010-ല്‍ ടെസ്റ്റ് ക്യാപ്പ് ഉറപ്പിച്ചിരുന്നെങ്കിലും പരുക്കു വില്ലനായി. ടീമിന്റെ വിജയത്തിനു വേണ്ടി പോരാടുകയാണു തന്റെ നിയോഗമെങ്കിലും ടെസ്റ്റ് അരങ്ങേറ്റത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രോഹിത്.

You must be logged in to post a comment Login