ടൈംസ് നൗ അഭിപ്രായ സര്‍വ്വേയില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍കൈ ബിജെപി നേടുമെന്ന് അഭിപ്രായ സര്‍വ്വേ ഫലം പുറത്തു വരുന്നു. ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന ഡല്‍ഹിയുള്‍പ്പെടെയുള്ള സംസ്ഥാനം ബിജെപിക്ക് കിട്ടുമെന്നാണ് ടൈംസ് നൗ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പറയുന്നത്.

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും വ്യക്തമായ ഭൂരിപക്ഷം ബിജെപിക്കു ലഭിക്കുമെങ്കിലും ഡല്‍ഹിയില്‍ പോരാടേണ്ടി വരുമെന്നും പറയുന്നു. ത്രികോണ മത്സരമാണ് ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്നതെങ്കിലും അവസാന വിജയം ബിജെപിക്കെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.

ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ സീറ്റുകള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, അഭിപ്രായ സര്‍വ്വേകള്‍ നിരോധിക്കണമെന്നുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ വാദവും ഈയിടെ വിവാദങ്ങല്‍ സ്യഷ്ടിച്ചിരുന്നു. എന്നാല്‍ മറ്രു രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ എതിര്‍ക്കുന്നില്ലെന്നതും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിന് 24 സീറ്റും ആം ആദ്മി പാര്‍ട്ടിക്ക് 18 സീറ്റും ലഭിക്കുമെന്നുള്‌ല വിവരങ്ഹളാമ് പുരത്തു വന്നിരിക്കുന്നു.

You must be logged in to post a comment Login